Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
കൈക്കൂലിക്കേസ്: വൈക്കം സി ഐ ഷമീര്‍ ഖാന് സസ്‌പെന്‍ഷന്‍

കൈക്കൂലിക്കേസ്: വൈക്കം സി ഐ ഷമീര്‍ ഖാന് സസ്‌പെന്‍ഷന്‍

തേജസ് 1 day ago

കോട്ടയം: കൈക്കൂലിക്കേസില്‍ പിടിയിലായ വൈക്കം സി ഐ ഷമീര്‍ഖാന് സസ്‌പെന്‍ഷന്‍. അന്വേഷണ വിധേയമായാണ് സസ്‌പെന്‍ഷന്‍.

സസ്പെന്‍ഡ് ചെയ്യാനുള്ള ഐജിയുടെ ഉത്തരവ് ജില്ലാ പോലിസ് മേധാവി വൈക്കം ഡിവൈഎസ്പിക്ക് കൈമാറി. യുപിഐ ആപ്പുകളും ഡിജിറ്റല്‍ സംവിധാനങ്ങളും ഉപയോഗിച്ച്‌ കൈക്കൂലി വാങ്ങിയതിന് പിന്നാലെ ഷമീര്‍ഖാന്‍ നിര്‍ബന്ധിത അവധിയില്‍ പ്രവേശിച്ചിരുന്നു. വൈക്കം സി ഐ ചുമതല ഏറ്റെടുത്ത് ഒരു മാസത്തിനുള്ളില്‍ ഏകദേശം രണ്ട് ലക്ഷത്തിലധികം രൂപ കൈക്കൂലിയ വാങ്ങിയെന്നാണ് കണ്ടെത്തല്‍.

കൈക്കൂലി ആരോപണത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം സിഐക്കെതിരേ വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. വിജിലന്‍സ് നടത്തിയ മിന്നല്‍ പരിശോധനയില്‍ സി ഐ ഷമീര്‍ ഗൂഗിള്‍ പേ വഴി 2,28,000 രൂപ കൈക്കൂലിയായി വാങ്ങിയതായി കണ്ടെത്തിയിരുന്നു. അസം സ്വദേശിയായ ജോഗട്ട് ഗൊഗോയ് എന്നയാളുടെ അക്കൗണ്ടില്‍ നിന്ന് ഏകദേശം 2,28,000 രൂപ കൈക്കൂലി വാങ്ങിയെടുത്തതായാണ് കണ്ടെത്തിയത്. സിഐയുടെ പക്കല്‍ നിന്നും മൊബൈല്‍ ഫോണും എടിഎം കാര്‍ഡും കണ്ടെത്തിയിരുന്നു.

സ്റ്റേഷന്‍ പരിധിയിലുള്ള ടിപ്പര്‍, ടോറസ് ലോറിക്കാരില്‍ നിന്നും, മണ്ണ് മാഫിയകളില്‍ നിന്നും, സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്യുന്ന വിവിധ കേസുകളിലെ പ്രതികളില്‍ നിന്നും വ്യാപകമായി കൈക്കൂലി വാങ്ങുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു വിജിലന്‍സ് പരിശോധന. നേരിട്ടും യുപിഐ ട്രാന്‍സാക്ഷന്‍ വഴിയും പണം വാങ്ങിയെന്നായിരുന്നു പരാതി ലഭിച്ചത്. ശാസ്ത്രീയ തെളിവുകള്‍ കേസില്‍ നിര്‍ണായകമായതിനാല്‍ ഇക്കാര്യം കണ്ടെത്താനുള്ള ശ്രമങ്ങള്‍ വിജിലന്‍സ് തുടരുകയാണ്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Thejas News