Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
കലി തുള്ളി കാലവര്‍ഷം; സംസ്ഥാനത്ത് മഴക്കെടുതിയില്‍ മരണം ആറായി

കലി തുള്ളി കാലവര്‍ഷം; സംസ്ഥാനത്ത് മഴക്കെടുതിയില്‍ മരണം ആറായി

തേജസ് 1 week ago

തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതിയില്‍ ആറു ജീവനുകള്‍ പൊലിഞ്ഞു.പൂഞ്ഞാര്‍ പയ്യാനിത്തോട്ടത്തില്‍ വീട് ഇടിഞ്ഞാണ് അമ്മയും മകനും മരിച്ചത്.

ഇടുക്കി കോലാഹലമേട്ടില്‍ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വൈക്കം സ്വദേശിക്കും അടൂര്‍മലയില്‍ വീട്ടമ്മക്കും ജീവന്‍ നഷ്ടമായി.

മലപ്പുറം കൊണ്ടോട്ടിയില്‍ നാല് വയസ്സുകാരന്‍ തോട്ടില്‍ വീണ് മരിച്ചു. കോട്ടയം വാകത്താനം ചക്കന്‍ ചിറയില്‍ വെള്ളക്കെട്ടില്‍ വീണ് 11 വയസുകാരനും ജീവന്‍ നഷ്ടമായി. വരും മണിക്കൂറുകളിലും അതിതീവ്ര മഴ തുടരുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. നിലവില്‍ ഒമ്പത് ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Thejas News