Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
കളിയ്ക്കുന്നതിനിടെ അബദ്ധത്തില്‍ ഇലക്‌ട്രിക് ഓട്ടോ ഓണായി കിണറ്റിലേക്ക് മറിഞ്ഞു; നാല് വയസുകാരി അത്ഭുതകരമായി രക്ഷപ്പെട്ടു

കളിയ്ക്കുന്നതിനിടെ അബദ്ധത്തില്‍ ഇലക്‌ട്രിക് ഓട്ടോ ഓണായി കിണറ്റിലേക്ക് മറിഞ്ഞു; നാല് വയസുകാരി അത്ഭുതകരമായി രക്ഷപ്പെട്ടു

തേജസ് 1 week ago

തൃശൂര്‍: ഇലട്രിക് ഓട്ടോറിക്ഷയോടൊപ്പം കിണറ്റില്‍ വീണ നാലു വയസുകാരി നിസാര പരിക്കോടെ രക്ഷപ്പെട്ടു. കിടങ്ങൂരില്‍ ചിറ്റിലപ്പിള്ളി വിന്നിയുടേയും സീമയുടേയും മകള്‍ എല്‍സിക്കാണ് പരിക്കേറ്റത്.

ഇന്ന് ഉച്ചയ്ക്ക് രണ്ടേമുക്കാലോടെ ഓട്ടത്തിനിടെ വീട്ടില്‍ ഉച്ചഭക്ഷണം കഴിക്കാനെത്തിയതായിരുന്നു കുട്ടിയുടെ മുത്തച്ഛന്‍. അകത്തേക്ക് പോകവെ താക്കോല്‍ ഇലക്‌ട്രിക്ക് ഓട്ടോയില്‍ തന്നെ വച്ച്‌ അകത്തുകയറി. ഇതിനിടെ നാലുവയസുകാരി ഓട്ടോയില്‍ കയറി കളിക്കുകയും അബദ്ധത്തില്‍ ഓട്ടോറിക്ഷ ഓണായി മുന്നോട്ടു നീങ്ങുകയും മതില്‍ തകര്‍ത്ത് ഓട്ടോറിക്ഷ കിണറ്റിലേക്ക് പതിക്കുകയായിരുന്നു.

ഓട്ടോറിക്ഷയുടെ മുന്‍ഭാഗം വെള്ളത്തില്‍ മുട്ടിയെങ്കിലും കുട്ടിയുടെ ഉടുപ്പ് ഡോറില്‍ കുടുങ്ങിയതിനാല്‍ വെള്ളത്തിലേക്ക് വീണില്ല. ശബ്ദം കേട്ട് പുറത്തിറങ്ങിയ വീട്ടുകാര്‍ക്ക് കാര്യം ആദ്യം വ്യക്തമായില്ലെങ്കിലും പിന്നീട് ഓട്ടോറിക്ഷ കിണറ്റിലേക്ക് മറിഞ്ഞതാണെന്ന് ബോധ്യപ്പെടുകയായിരുന്നു. കുട്ടി ഓട്ടോറിക്ഷയില്‍ ഉണ്ടെന്ന് ഉടന്‍ ബോധ്യപ്പെട്ടു. അയല്‍പക്കത്ത് വളര്‍ത്തുമൃഗങ്ങള്‍ക്ക് പുല്ലുപറിക്കാനെത്തിയ മോഹനന്‍ സംഭവം അറിഞ്ഞയുടന്‍ ഓടിയെത്തി കിണറ്റിലിറങ്ങി കുട്ടിയെ പുറത്തെത്തിച്ചു. തുടര്‍ന്ന് നാട്ടുകാര്‍ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. കുന്നംകുളം അഗ്നിരക്ഷാസേനയെത്തി ഓട്ടോറിക്ഷ പുറത്തെത്തിച്ചു. മാതാപിതാക്കള്‍ ബെംഗളൂരുവിലായതിനാല്‍ സീമയുടെ മാതാപിതാക്കളാണ് കുട്ടിയെ പരിചരിക്കുന്നത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Thejas News