തിരുവനന്തപുരം: സംസ്ഥാനത്തെ കാലാവസ്ഥാ മുന്നറിയിപ്പുകളിലെ അപകാതകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പിനെ കുറ്റപ്പെടുത്തി റവന്യൂ മന്ത്രി എ പി അനില്‍കുമാര്‍.
മുന്നറിയിപ്പ് നല്‍കുന്നതില്‍ വീഴ്ചയുണ്ടെങ്കില്‍ അത് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ കുഴപ്പമാണെന്ന് അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന് സ്വന്തം നിലയില്‍ മുന്നറിയിപ്പുകള്‍ പ്രഖ്യാപിക്കാന്‍ നിയമപരമായ അനുമതിയില്ല. കേന്ദ്ര കാലാവസ്ഥ വകുപ്പ് നല്‍കുന്ന കൃത്യമായ അലേര്‍ട്ടുകള്‍ ജനങ്ങളിലേക്ക് എത്തിക്കുക മാത്രമാണ് സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവാദിത്തമെന്നും മന്ത്രി വ്യക്തമാക്കി. നിലവിലെ പ്രവചന സംവിധാനങ്ങളും അലേര്‍ട്ടുകളും കൂടുതല്‍ മെച്ചപ്പെടുത്തേണ്ടതുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
സംസ്ഥാനത്തെ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളിലെ ഏകോപനത്തില്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് യാതൊരുവിധ വീഴ്ചയും ഉണ്ടായിട്ടില്ലെന്ന് മന്ത്രി അവകാശപ്പെട്ടു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഉയര്‍ന്നുവന്ന ഒറ്റപ്പെട്ട പരാതികള്‍ അപ്പോള്‍ തന്നെ പരിഹരിച്ചതായും അദ്ദേഹം തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പ്രതികരിച്ചു.

