Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
കേരളാ ക്രിക്കറ്റ് ലീഗ്; കൊച്ചി ബ്ലൂ ടൈഗേഴ്‌സ് നായകനെ പ്രഖ്യാപിച്ച്‌ ക്രിസ് ഗെയ്ല്‍; സാലി സാംസണ്‍ ക്യാപ്റ്റന്‍

കേരളാ ക്രിക്കറ്റ് ലീഗ്; കൊച്ചി ബ്ലൂ ടൈഗേഴ്‌സ് നായകനെ പ്രഖ്യാപിച്ച്‌ ക്രിസ് ഗെയ്ല്‍; സാലി സാംസണ്‍ ക്യാപ്റ്റന്‍

തേജസ് 1 week ago

ണ്ടന്‍: കേരള ക്രിക്കറ്റ് ലീഗിന്റെ മൂന്നാം സീസണില്‍ നിലവിലെ ചാംപ്യന്മാരായ കൊച്ചി ബ്ലൂ ടൈഗേഴ്‌സിന്റെ ക്യാപ്റ്റനെയും വൈസ് ക്യാപ്റ്റനെയും പ്രഖ്യാപിച്ച്‌ ക്രിക്കറ്റ് ഇതിഹാസതാരവും ടീം സഹഉടമയുമായ ക്രിസ് ഗെയ്ല്‍.

സലി സാംസണാണ് മൂന്നാം സീസണില്‍ കൊച്ചിയെ നയിക്കുന്നത്. ഇന്ത്യന്‍ താരം സഞ്ജു സാംസണിന്റെ സഹോദരനായ സലി സാംസണ്‍ ഇത് രണ്ടാം തവണയാണ് ബ്ലൂ ടൈഗേഴ്‌സിന്റെ ക്യാപ്റ്റന്‍ കുപ്പായമണിയുന്നത്. ആദ്യ സീസണില്‍ ടീമിനെ നയിച്ച പേസ് ബൗളര്‍ ബേസില്‍ തമ്പിയാണ് വൈസ് ക്യാപ്റ്റന്‍.

ടീം ഉടമ സുഭാഷ് മാനുവലിനൊപ്പം ലണ്ടനില്‍ വെച്ചാണ് ക്രിസ് ഗെയില്‍ ബ്ലൂ ടൈഗേഴ്‌സിന്റെ നേതൃത്വ നിരയെ പ്രഖ്യാപിച്ചത്. കഴിഞ്ഞ സീസണില്‍ കൊച്ചിയെ കിരീടത്തിലേക്ക് നയിച്ച സലി സാംസണിന്റെ നേതൃത്വ പാടവും ബേസില്‍ തമ്പിയുടെ അനുഭവസമ്പത്തും ടീമിന് ഗുണകരമാകുമെന്നാണ് മാനേജ്മെന്റിന്റെ വിലയിരുത്തല്‍. ഇതോടൊപ്പം വണ്‍സ് എ ബ്ലൂടൈഗേഴ്‌സ്, ഓള്‍വെയ്‌സ് എ ബ്ലൂ ടൈഗേഴ്‌സ് എന്ന പുതിയ ടീം സ്ലോഗനും അദ്ദേഹം അവതരിപ്പിച്ചു. ടീമിന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജുകളിലൂടെയാണ് ക്രിസ് ഗെയ്ല്‍ പ്രഖ്യാപനം നടത്തിയത്.

കഴിഞ്ഞ സീസണില്‍ സാലി സാംസണ്‍ കാഴ്ചവച്ചത് സമാനതകളില്ലാത്ത നേതൃപാടവമാണെന്നും ബേസില്‍ തമ്പിയുടെ സാന്നിധ്യം ടീമിന് വലിയ കരുത്താകുമെന്നും ക്രിസ് ഗെയ്ല്‍ പറഞ്ഞു. ഈ കൂട്ടുകെട്ടില്‍ ടീമിന് പൂര്‍ണ്ണ വിശ്വാസമുണ്ടെന്നും കിരീടം നിലനിര്‍ത്താന്‍ കൊച്ചിക്ക് കഴിയുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഈ മാസം കേരളത്തിലെത്തുന്ന ഗെയ്ല്‍ കൊച്ചിയുടെ മല്‍സരം നേരിട്ട് കാണാന്‍ ഗ്രീന്‍ഫീല്‍ഡിലെത്തും. ആരാധകരുടെ പിന്തുണ സ്റ്റേഡിയത്തിലുണ്ടാകണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Thejas News