Dailyhunt
കേരളം പോളിങ് ബൂത്തിലേക്ക്; നീണ്ട നിരകളോടെ വോട്ടെടുപ്പ് ആരംഭിച്ചു

കേരളം പോളിങ് ബൂത്തിലേക്ക്; നീണ്ട നിരകളോടെ വോട്ടെടുപ്പ് ആരംഭിച്ചു

തേജസ് 1 week ago

കൊച്ചി: സംസ്ഥാനത്ത് വോട്ടെടുപ്പ് ആവേശകരമായി പുരോഗമിക്കുന്നു. രാവിലെ മുതല്‍ തന്നെ വിവിധ പോളിങ് ബൂത്തുകളില്‍ വോട്ടർമാരുടെ നീണ്ട നിര ദൃശ്യമായി.

രാവിലെ ആറരയോടെയാണ് പല കേന്ദ്രങ്ങളിലും വോട്ടർമാർ എത്തിത്തുടങ്ങിയത്.

വോട്ടെടുപ്പ് ആരംഭിക്കുന്നതിന് മുമ്പ് നടത്തേണ്ട മോക് ഡ്രില്‍ പലയിടങ്ങളിലും സാങ്കേതിക തടസ്സങ്ങള്‍ മൂലം വൈകി. ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനുകളില്‍ ഉണ്ടായ തകരാറുകള്‍ തുടർന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അടിയന്തരമായി മാറ്റിസ്ഥാപിച്ചു.

സംസ്ഥാനത്ത് വൈകിട്ട് ആറുമണി വരെയാണ് വോട്ടെടുപ്പ് നടക്കുക. ആറുമണിയോടെ ബൂത്തില്‍ വരിയില്‍ നില്‍ക്കുന്ന എല്ലാവർക്കും സ്ലിപ്പ് നല്‍കി വോട്ട് ചെയ്യാൻ അവസരം നല്‍കും. എന്നാല്‍ ആറുമണിക്ക് ശേഷം എത്തുന്നവരെ ബൂത്തിലേക്ക് പ്രവേശിപ്പിക്കില്ല.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Thejas News