തെഹ്‌റാന്‍: ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈയുടെ സംസ്‌കാര ചടങ്ങുകള്‍ക്കായി തെഹ്‌റാനില്‍ എത്തുന്നവര്‍ക്ക് താമസം ഉള്‍പ്പെടേയുള്ള സൗകര്യം ഒരുക്കുന്നതിനായി 5000 സ്‌കൂളുകള്‍ തുറന്നു കൊടുത്തതായി വിദ്യാഭ്യാസ മന്ത്രി അറിയിച്ചു.
രാജ്യവ്യാപകമായി 5,000-ത്തിലധികം സ്‌കൂളുകളും ഏകദേശം അമ്പതിനായിരം വരെ ക്ലാസ് മുറികളും ഖാംനഈക്ക് അന്തിമോപചാരമര്‍പ്പിക്കാന്‍ എത്തുന്നവര്‍ക്ക് തുറന്നിട്ടുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.
100-ലധികം രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ ഉള്‍പ്പെടെ 10 ദശലക്ഷത്തിലധികം ആളുകള്‍ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ തെഹ്റാനില്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. രാജ്യം ഇതുവരെ കണ്ടതില്‍ വച്ചേറ്റവും വലിയ ജനാവലിക്കാണ് തെഹ്‌റാന്‍ സാക്ഷിയാകുന്നത്. അലി ഖാംനഈയുടെ മൂന്നു വയസ്സുകാരി ചെറുമകള്‍ ഉള്‍പ്പെടെ അഞ്ച് പേരുടെ ഭൗതിക ശരീരമാണ് തെഹ്‌റാനില്‍ പൊതു ദര്‍ശനത്തിന് വച്ചിട്ടുള്ളത്.

