Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
കോഴിക്കോട്ടേക്ക് കൂടുതല്‍ സര്‍വീസുകളുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ്

കോഴിക്കോട്ടേക്ക് കൂടുതല്‍ സര്‍വീസുകളുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ്

തേജസ് 9 hrs ago

കുവൈത്ത് സിറ്റി: കോഴിക്കോട്ടേക്കുള്ള സര്‍വീസുകള്‍ വര്‍ധിപ്പിച്ച്‌ എയര്‍ ഇന്ത്യ എക്‌സ്പ്രസ്. ഇന്ന് മുതല്‍ കോഴിക്കോട്-കുവൈത്ത് സെക്ടറിലെ വിമാന സര്‍വീസ് ആഴ്ചയില്‍ മൂന്നായി ഉയര്‍ത്തും.

ഇനി ബുധന്‍, വെള്ളി, ഞായര്‍ ദിവസങ്ങളിലായിരിക്കും സര്‍വീസ്. പുതുക്കിയ സമയക്രമ പ്രകാരം കോഴിക്കോട് നിന്ന് പുലര്‍ച്ചെ 2.15നു പുറപ്പെടുന്ന വിമാനം കുവൈത്തില്‍ പുലര്‍ച്ചെ 4.50ന് എത്തും. മടക്ക സര്‍വീസായി കുവൈത്തില്‍ നിന്ന് രാവിലെ 5.50നു പുറപ്പെടുന്ന വിമാനം ഉച്ചയ്ക്ക് 1.35നു കോഴിക്കോട് എത്തും.

ദീര്‍ഘകാല ഇടവേളയ്ക്ക് ശേഷം എയര്‍ ഇന്ത്യ എക്‌സ്പ്രസ് കോഴിക്കോട് സര്‍വീസ് പുനരാരംഭിച്ചതോടെ കുവൈത്തിലെ പ്രവാസികള്‍ക്ക് ആശ്വാസമായിരിക്കുകയാണ്. കുവൈത്തില്‍ നിന്ന് കോഴിക്കോട്ടേക്ക് നിലവില്‍ മറ്റു നേരിട്ടുള്ള സര്‍വീസുകള്‍ ഇല്ലാത്തതിനാല്‍ മലബാര്‍ മേഖലയിലുള്ള യാത്രക്കാര്‍ക്ക് ഈ സര്‍വീസ് വലിയ സഹായമാകും.

ഇതിനുപുറമെ ബെംഗളൂരു സര്‍വീസും എയര്‍ ഇന്ത്യ എക്‌സ്പ്രസ് പുനരാരംഭിച്ചിട്ടുണ്ട്. ചൊവ്വാഴ്ച മുതല്‍ ബംഗളൂരു-കുവൈത്ത് സെക്ടറിലും ആഴ്ചയില്‍ മൂന്നു സര്‍വീസുകള്‍ ഉണ്ടായിരിക്കും. തിങ്കള്‍, ചൊവ്വ, ശനി ദിവസങ്ങളിലായിരിക്കും ഈ സര്‍വീസ് നടത്തുക. ബെംഗളൂരുവില്‍ നിന്ന് പുലര്‍ച്ചെ 2.25നു പുറപ്പെടുന്ന വിമാനവും കുവൈത്തില്‍ നിന്ന് രാവിലെ 5.50നു മടക്ക സര്‍വീസും ഉണ്ടായിരിക്കും. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെര്‍മിനല്‍ 4ല്‍ നിന്നായിരിക്കും എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ എല്ലാ സര്‍വീസുകളും നടത്തുക.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Thejas News