തിരുവനന്തപുരം: കൃഷി മന്ത്രി ടി സിദ്ദിഖിനൊപ്പം വാര്‍ത്താ സമ്മേളനത്തിനെത്തിയ കൃഷി വകുപ്പ് ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍ മാധ്യമ പ്രവര്‍ത്തകരുടെ എതിര്‍പ്പിനെ തുടര്‍ന്ന് ഇറങ്ങിപ്പോയി.
നിയമസഭാ മീഡിയ റൂമില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു പ്രതിഷേധം. കെഎം ബഷീറിന്റെ കൊലയാളിയെ വാര്‍ത്താസമ്മേളനത്തില്‍ വേണ്ടെന്ന നിലപാടിലായിരുന്നു മാധ്യമപ്രവര്‍ത്തകര്‍. പിന്നാലെ ശ്രീറാം വെങ്കിട്ടരാമന്‍ പുറത്തിറങ്ങി. ഇതോടെ വാര്‍ത്താസമ്മേളനം പുനരാരംഭിച്ചു.
2019 ഓഗസ്റ്റ് മൂന്നിന് പുലര്‍ച്ചെയാണ് ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച വാഹനമിടിച്ച് കെ എം ബഷീര്‍ കൊല്ലപ്പെട്ടത്. മ്യൂസിയത്തിനു സമീപം പബ്ലിക് ഓഫിസിനു മുന്‍പിലായിരുന്നു അപകടം. അമിത വേഗത്തിലെത്തിയ കാര്‍ ബൈക്കിന്റെ പിന്നിലിടിക്കുകയായിരുന്നു. വഫ ഫിറോസിന്റെ പേരിലുളളതായിരുന്നു ബഷീറിനെ ഇടിച്ച വാഹനം. വാഹനമോടിച്ചത് വഫയാണ് എന്ന് വരുത്തി തീര്‍ക്കാനായിരുന്നു ശ്രീറാമിന്റെ ശ്രമം. പോലിസും ആദ്യം വാഹനമോടിച്ചത് വഫയാണ് എന്ന് പറഞ്ഞിരുന്നു. എന്നാല്‍ ദൃക്‌സാക്ഷികളും മാധ്യമപ്രവര്‍ത്തകരും ഇടപെട്ടതോടെ ശ്രീറാമിന്റെയും പോലിസിന്റെയും നീക്കം പൊളിയുകയായിരുന്നു.

