Dailyhunt
കുസാറ്റ് പ്രവേശന പരീക്ഷ നാളെ മുതല്‍; ഡല്‍ഹിയിലെ പരീക്ഷാ കേന്ദ്രം മാറ്റി

കുസാറ്റ് പ്രവേശന പരീക്ഷ നാളെ മുതല്‍; ഡല്‍ഹിയിലെ പരീക്ഷാ കേന്ദ്രം മാറ്റി

തേജസ് 5 days ago
കുസാറ്റ് പ്രവേശന പരീക്ഷ നാളെ മുതല്‍; ഡല്‍ഹിയിലെ പരീക്ഷാ കേന്ദ്രം മാറ്റി

കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയുടെ (കുസാറ്റ്) വിവിധ അക്കാദമിക പ്രോഗ്രാമുകളിലേക്കുള്ള പ്രവേശന പരീക്ഷയായ ക്യാറ്റ് (CAT) 2026 മെയ് 9, 10, 11 തിയ്യതികളില്‍ നടക്കും.

ഡല്‍ഹിയില്‍ പരീക്ഷ എഴുതുന്ന വിദ്യാര്‍ഥികള്‍ക്കായി അനുവദിച്ചിരുന്ന പരീക്ഷാകേന്ദ്രം മാറ്റി HRL DIGITAL SOLUTION ആയി നിശ്ചയിച്ചതായി അധികൃതര്‍ അറിയിച്ചു. അപേക്ഷകര്‍ തങ്ങളുടെ കാന്‍ഡിഡേറ്റ് പ്രൊഫൈലില്‍ നിന്ന് പുതുക്കിയ അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്ത് പുതിയ കേന്ദ്രത്തില്‍ പരീക്ഷയ്ക്ക് ഹാജരാകണം. പരീക്ഷ ആരംഭിക്കുന്നതിന് കുറഞ്ഞത് 90 മിനിറ്റ് മുമ്പ് പരീക്ഷാകേന്ദ്രത്തില്‍ റിപ്പോര്‍ട്ട് ചെയ്യണം. (CUSAT CAT 2026 entrance exam scheduled on may 09, 10, and 11).

പരിശോധന നടപടികളുടെ ഭാഗമായി, അപേക്ഷകര്‍ പ്രിന്റ് ചെയ്ത പ്രൊവിഷണല്‍ അഡ്മിറ്റ് കാര്‍ഡും ഒരു ഒറിജിനല്‍ ഫോട്ടോ ഐഡി കാര്‍ഡും അല്ലെങ്കില്‍ DigiLocker രേഖയും കൊണ്ടുവരണം. ആധാര്‍/ഇ-ആധാര്‍ (കളര്‍ പ്രിന്റ്), വോട്ടര്‍ ഐഡി, ഡ്രൈവിംഗ് ലൈസന്‍സ്, പാസ്‌പോര്‍ട്ട്, PAN കാര്‍ഡ്, സ്‌കൂള്‍/കോളേജ് ഐഡി എന്നിവ അംഗീകരിക്കുന്ന തിരിച്ചറിയല്‍ രേഖകളാണ്.മൊബൈല്‍ ഫോണുകള്‍, സ്മാര്‍ട്ട് വാച്ചുകള്‍, കാല്‍ക്കുലേറ്ററുകള്‍, മറ്റ് ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ എന്നിവ പരീക്ഷാഹാളില്‍ കര്‍ശനമായി നിരോധിച്ചിരിക്കും.

ക്യാറ്റ് 2026-ന് ആകെ 55,059 അപേക്ഷകരാണ് പരീക്ഷ എഴുതുന്നത്. ഇതില്‍ 47,359 പേര്‍ യു.ജി. പ്രോഗ്രാമുകള്‍ക്കും 7,700 പേര്‍ പി.ജി. പ്രോഗ്രാമുകള്‍ക്കുമാണ് അപേക്ഷിച്ചിരിക്കുന്നത്. കേരളത്തിനകത്തും പുറത്തുമായി ആകെ 121 പരീക്ഷാകേന്ദ്രങ്ങളാണ് സജ്ജീകരിച്ചിരിക്കുന്നത്. ഇതില്‍ 109 കേന്ദ്രങ്ങള്‍ കേരളത്തിലും 12 കേന്ദ്രങ്ങള്‍ കേരളത്തിന് പുറത്തുമാണ്. കേരളത്തിന് പുറത്തുള്ള കേന്ദ്രങ്ങളില്‍ 1,892 വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതും.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Thejas News