Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
കുട്ടികളെ ഓട്ടോയില്‍ വിടരുതെന്ന് നിര്‍ദേശമില്ല; അറിയിപ്പുമായി എംവിഡി

കുട്ടികളെ ഓട്ടോയില്‍ വിടരുതെന്ന് നിര്‍ദേശമില്ല; അറിയിപ്പുമായി എംവിഡി

തേജസ് 4 months ago

തിരുവനന്തപുരം: ഓട്ടോറിക്ഷകളില്‍ കുട്ടികളെ സ്‌കൂളിലേക്ക് അയക്കരുതെന്ന തരത്തില്‍ മോട്ടോര്‍ വാഹന വകുപ്പ് നിര്‍ദേശം നല്‍കിയതായി പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് അധികൃതര്‍ അറിയിച്ചു.

ഇത്തരത്തില്‍ യാതൊരു നിര്‍ദേശവും മോട്ടോര്‍ വാഹന വകുപ്പ് നല്‍കിയിട്ടില്ലെന്നും പ്രചരിക്കുന്ന വാര്‍ത്തകള്‍ വസ്തുതാവിരുദ്ധമാണെന്നും വകുപ്പ് അറിയിച്ചു. നിലവിലുള്ള നിയമങ്ങളും സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ച്‌ അനുവദനീയമായ എണ്ണം കുട്ടികളുമായി സര്‍വീസ് നടത്തുന്നതിന് ഓട്ടോറിക്ഷകള്‍ക്ക് യാതൊരു വിലക്കുമില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. സ്‌കൂള്‍ വാഹനങ്ങളുമായി ബന്ധപ്പെട്ട നിലവിലെ ചട്ടങ്ങളില്‍ മാറ്റമൊന്നും വന്നിട്ടില്ലെന്നും മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു.

ഓട്ടോറിക്ഷകളില്‍ പരിധിയില്‍ കൂടുതല്‍ കുട്ടികളെ കയറ്റരുതെന്നും നിര്‍ദേശമുണ്ട്. ഇത് അപകടങ്ങള്‍ക്ക് കാരണമാകുമെന്നും എംവിഡി വ്യക്തമാക്കി.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Thejas News