Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
കുവൈത്തില്‍ 616 പേര്‍ക്ക് കൊവിഡ് 19; രണ്ട് മരണം

കുവൈത്തില്‍ 616 പേര്‍ക്ക് കൊവിഡ് 19; രണ്ട് മരണം

തേജസ് 5 years ago

കുവൈത്ത് സിറ്റി: കുവൈത്തില്‍ കൊറോണ വൈറസ് രോഗത്തെ തുടര്‍ന്ന് ഇന്ന് 2 പേര്‍ കൂടി മരിച്ചു. ഇതോടെ രാജ്യത്ത് കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് മരണമടഞ്ഞവരുടെ എണ്ണം 590 ആയി. 616 പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇതടക്കം ഇന്ന് വരെ ആകെ കൊറോണ വൈറസ് ബാധിതരുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞ് 1,01,299 ആയി.

രോഗബാധിതരുടെ ആരോഗ്യ മേഖല തിരിച്ചുള്ള കണക്ക്: ഹവല്ലി 152, അഹമ്മദി 171 , ഫര്‍വാനിയ 91, കേപിറ്റല്‍ 107, ജഹ്‌റ 95. 729 പേരാണ് ഇന്ന് രോഗമുക്തരായത്. ഇതോടെ ആകെ രോഗം സുഖമായവരുടെ എണ്ണം 92,341 ആയി. ആകെ 8,368 പേരാണ് ഇപ്പോള്‍ ചികില്‍സയില്‍ കഴിയുന്നത്. തീവ്രപരിചരണത്തില്‍ കഴിയുന്നവരുടെ എണ്ണം വീണ്ടും നൂറിനു മുകളിലായി 101ല്‍ എത്തി.

കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 4,622 പേര്‍ക്കാണ് കൊറോണ വൈറസ് പരിശോധന നടത്തിയത്. ഇതോടെ ആകെ പരിശോധന നടത്തിയവരുടെ എണ്ണം 7,20,509 ആയി.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Thejas News