Dailyhunt
കുവൈത്തില്‍ കൊവിഡ് ബാധിച്ച്‌ മലയാളി മരിച്ചു

കുവൈത്തില്‍ കൊവിഡ് ബാധിച്ച്‌ മലയാളി മരിച്ചു

തേജസ് 5 years ago

കുവൈത്ത് സിറ്റി: കുവൈത്തില്‍ കൊവിസ് രോഗത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്ന മലയാളി മരിച്ചു. തൃശൂര്‍ പട്ടി പറമ്ബ് സ്വദേശി വടക്കേതില്‍ വീട്ടില്‍ രാജന്‍ സുബ്‌റഹ്മണ്യന്‍( 54) ആണ് മരിച്ചത്. കൊവിഡ് രോഗബാധയെത്തുടര്‍ന്ന് ഫര്‍വാനിയ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു അദ്ദേഹം. രോഗം ഗുരുതരമായതിനെത്തുടര്‍ന്ന് ഇദ്ദേഹത്തെ ജാബിര്‍ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. അവിടെ വെച്ചാണു മരണം സംഭവിച്ചത്. ബദര്‍ അല്‍ മുല്ല കമ്ബനിയില്‍ ജീവനക്കാനാണ് രാജന്‍. സംസ്‌കൃതി കുവൈത്തിന്റെ നിര്‍വാഹക സമിതി അംഗമായിരുന്നു. ഭാര്യ സീന. അയ്യപ്പദാസ്, വിഷ്ണു എന്നിവര്‍ മക്കളാണ്. മൃതദേഹം കൊവിഡ് മാനദണ്ഡങ്ങളനുസരിച്ച്‌ കുവൈത്തില്‍ സംസ്‌കരിക്കും.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Thejas News