Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ലബ്‌നാനില്‍ അതിക്രമിച്ചു കയറിയ ഇസ്രായേല്‍ സേനയ്ക്കെതിരേ 13 ആക്രമണങ്ങള്‍ നടത്തിയതായി ഹിസ്ബുല്ല

ലബ്‌നാനില്‍ അതിക്രമിച്ചു കയറിയ ഇസ്രായേല്‍ സേനയ്ക്കെതിരേ 13 ആക്രമണങ്ങള്‍ നടത്തിയതായി ഹിസ്ബുല്ല

തേജസ് 3 days ago

ബെയ്‌റൂത്ത്: ദക്ഷിണ ലബ്‌നാനില്‍ അതിക്രമിച്ചു കയറിയ ഇസ്രായേല്‍ സേനയ്ക്കെതിരെ 13 ആക്രമണങ്ങള്‍ നടത്തിയതായി ഹിസ്ബുല്ല അവകാശപ്പെട്ടതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു.

സൈനിക സംഘങ്ങള്‍, സൈനിക വാഹനങ്ങള്‍, കമാന്‍ഡ് പോസ്റ്റുകള്‍ എന്നിവ ലക്ഷ്യമിട്ടായിരുന്നു ആക്രമണം.

തങ്ങളുടെ പോരാളികള്‍ റോക്കറ്റ് സാല്‍വോകള്‍, പീരങ്കികള്‍, ഗൈഡഡ് മിസൈലുകള്‍, ആക്രമണ ഡ്രോണുകള്‍ എന്നിവ ഉപയോഗിച്ചതായി ഹിസ്ബുല്ല അറിയിച്ചു.

ഇസ്രായേല്‍ സൈന്യം അധിനിവേശം നടത്തിയ രാജ്യത്തിന്റെ തെക്കന്‍ മേഖലയിലെ നിരവധി പ്രധാന മേഖലകളില്‍ ആക്രമണം നടത്തി. ഹദ്ദാത്തയിലും അല്‍-ബലൂ പ്രദേശത്തും, നിരവധി ഇസ്രായേലി മെര്‍ക്കാവ ടാങ്കുകള്‍ ആക്രമിച്ചതായും ഒരു സൈനിക വാഹനത്തിന് നേരെ ആക്രമണം നടത്തിയതായും ഹിസ്ബുല്ല റിപ്പോര്‍ട്ട് ചെയ്തു. ഹിസ്ബുല്ല ആക്രമണം കനത്തതോടെ ഇസ്രായേല്‍ കര സേന പിന്‍വാങ്ങിയതായും വ്യോമാക്രമണം തുടങ്ങിയതായും ഹിസ്ബുല്ല അറിയിച്ചു.

ദക്ഷിണ ലബ്‌നാനിലെ ചരിത്രപ്രസിദ്ധമായ ബ്യൂഫോര്‍ട്ട് കോട്ടയ്ക്കും ബിയ്യാദ പട്ടണത്തിനും ചുറ്റും നിലയുറപ്പിച്ച ഇസ്രായേലി സേനയ്ക്കെതിരേ കൂടുതല്‍ ആക്രമണങ്ങള്‍ കേന്ദ്രീകരിച്ചു. അവിടെ ഗൈഡഡ് മിസൈലുകളും റോക്കറ്റ് സാല്‍വോകളും ഒരു കമാന്‍ഡ് ആസ്ഥാനത്തെയും കവചിത യൂണിറ്റുകളെയും ആക്രമിച്ചതായി പ്രസ്താവനയില്‍ പറയുന്നു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Thejas News