Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ലഹരി ഉപയോഗം പോലിസിനെ അറിയിച്ചെന്നാരോപിച്ച്‌ യുവാവിനെ മൂന്നംഗ സംഘം മര്‍ദിച്ചു

ലഹരി ഉപയോഗം പോലിസിനെ അറിയിച്ചെന്നാരോപിച്ച്‌ യുവാവിനെ മൂന്നംഗ സംഘം മര്‍ദിച്ചു

തേജസ് 1 day ago

കാഞ്ഞിരപ്പള്ളി: ലഹരി ഉപയോഗിക്കുന്ന വിവരം പോലിസിനെ അറിയിച്ചെന്നാരോപിച്ച്‌ യുവാവിനെ സഹോദരിയുടെയും കുട്ടിയുടെയും മുന്നിലിട്ട് മര്‍ദിച്ചു.

കോട്ടയം കാഞ്ഞിരപ്പള്ളി പാറത്തോട്ടിലെ തട്ടുകടയില്‍ ഭക്ഷണം കഴിക്കാനെത്തിയ മുക്കാലി സ്വദേശിയായ യുവാവിനെയാണ് മൂന്നംഗ സംഘം മര്‍ദിച്ചത്. മദ്യപിച്ചെത്തിയ പാറത്തോട് പാലമ്പ്ര സ്വദേശികളായ മൂന്ന് യുവാക്കള്‍ ചേര്‍ന്നാണ് ആക്രമണം നടത്തിയത്. പാലംമ്പ്ര സ്വദേശികളായ സൂര്യജിത്ത്, ബിജോ, ജെറിന്‍ എന്നിവരാണ് മര്‍ദിച്ചത്. ഇവരിലൊരാളെ കഴിഞ്ഞദിവസം കഞ്ചാവ് കൈവശം വെച്ചതിന് പിടികൂടിയതായി പോലിസ് അറിയിച്ചു.

തിങ്കളാഴ്ച രാത്രിയോടെയായിരുന്നു സംഭവം. മൂന്നംഗം സംഘം മദ്യപിച്ചു ബഹളം വെക്കുന്നത് ചോദ്യം ചെയ്തതോടെയാണ് യുവാവിനെ മര്‍ദിച്ചത്. അക്രമത്തില്‍ തട്ടുകടയിലെ ഉപകരണങ്ങളും സാധനങ്ങളും ഇവര്‍ നശിപ്പിച്ചു. സംഭവത്തില്‍ മൂന്ന് പേരെയും പോലിസ് കസ്റ്റഡിയിലെടുത്തു. സംഭവത്തില്‍ കേസെടുത്തതായി പോലിസ് അറിയിച്ചു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Thejas News