Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ലിവര്‍പൂള്‍ പ്രതിരോധതാരം ഇബ്രാഹിമ കൊനാറ്റെ റയല്‍ മാഡ്രിഡിലേക്ക്

ലിവര്‍പൂള്‍ പ്രതിരോധതാരം ഇബ്രാഹിമ കൊനാറ്റെ റയല്‍ മാഡ്രിഡിലേക്ക്

തേജസ് 1 week ago

മാഡ്രിഡ്: ഇംഗ്ലീഷ് ക്ലബ്ബ് ലിവര്‍പൂള്‍ പ്രതിരോധതാരം ഇബ്രാഹിമ കൊനാറ്റെ(27)സ്പാനിഷ് വമ്പന്മാരായ റയല്‍ മാഡ്രിഡിലേക്ക്.

ലിവര്‍പൂള്‍ വിട്ട് ഫ്രീ ഏജന്റായി റയലിലേക്ക് ചേക്കേറാന്‍ കരാര്‍ വ്യവസ്ഥകളില്‍ ധാരണയിലെത്തിയതായാണ് പുതിയ റിപോര്‍ട്ടുകള്‍. ഈ ട്രാന്‍സ്ഫര്‍ വിന്‍ഡോയിലെ ഏറ്റവും വലിയ ഫ്രീ ട്രാന്‍സ്ഫറുകളിലൊന്നാകും ഇത്. സാന്റിയാഗോ ബെര്‍ണബ്യൂവിലേക്കെത്താന്‍ കൊനാറ്റെ വ്യക്തിപരമായ കരാര്‍ വ്യവസ്ഥകള്‍ അംഗീകരിച്ചുകഴിഞ്ഞു. താരത്തിന്റെ ആദ്യ പരിഗണനയില്‍ ഉണ്ടായിരുന്ന ക്ലബ് തന്നെയായിരുന്നു റയല്‍ മാഡ്രിഡ്. നിലവിലെ ക്ലബ്ബ് പ്രസിഡന്റ് ഫ്‌ലോറന്റീനോ പെരസ് വീണ്ടും തിരഞ്ഞെടുക്കപ്പെടുന്നതോടെ ട്രാന്‍സ്ഫര്‍ സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സ്പാനിഷ് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നത്.

കഴിഞ്ഞ സീസണോടെ ലിവര്‍പൂളുമായുള്ള താരത്തിന്റെ കരാര്‍ അവസാന ഘട്ടത്തിലായിരുന്നു. ഇതോടെ 2026-27 സീസണിലേക്കുള്ള പ്രീ-കരാര്‍ ചര്‍ച്ചകള്‍ക്കായി മറ്റ് ക്ലബ്ബുകളുമായി സംസാരിക്കാന്‍ മുന്‍ ആര്‍ബി ലെയ്പ്‌സിഗ് താരമായ കൊനാറ്റെക്ക് അനുവാദമുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് റയല്‍ മാഡ്രിഡിന്റെ നീക്കവും. ട്രാന്‍സ്ഫര്‍ തുകയില്ലാതെ കളിക്കളത്തിലെ വമ്പന്‍ താരങ്ങളെ ടീമില്‍ എത്തിക്കുന്നതില്‍ റയല്‍ മാഡ്രിഡിന് വളരെ മികച്ച ചരിത്രമാണുള്ളത്. കഴിഞ്ഞ സീസണില്‍ ലിവര്‍പൂളില്‍ നിന്ന് ട്രെന്റ് അലക്‌സാണ്ടര്‍ ആര്‍നോള്‍ഡിനെയും, അതിന് മുന്‍പ് കിലിയന്‍ എംബാപ്പെയെയും സമാനമായ രീതിയില്‍ റയല്‍ സ്വന്തമാക്കിയിരുന്നു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Thejas News