Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ലോകകിരീടം ചൂടാന്‍ സാധ്യതയുള്ള മൂന്ന് ടീമുകളെ പ്രവചിച്ച്‌ അര്‍ജന്റീനിയന്‍ ഇതിഹാസം ഏയ്ഞ്ചല്‍ ഡി മരിയ

ലോകകിരീടം ചൂടാന്‍ സാധ്യതയുള്ള മൂന്ന് ടീമുകളെ പ്രവചിച്ച്‌ അര്‍ജന്റീനിയന്‍ ഇതിഹാസം ഏയ്ഞ്ചല്‍ ഡി മരിയ

തേജസ് 4 months ago

ബ്യൂണസ് ഐറിസ്: അമേരിക്ക, കാനഡ, മെഡിക്കോ എന്നിവിടങ്ങളിലായി ഈ മാസം പന്ത്രണ്ടിന് ആരംഭിക്കുന്ന ഫിഫ ലോകകപ്പില്‍ കിരീടം നേടാന്‍ സാധ്യതയുള്ള ടീമുകളെ പ്രവചിച്ച്‌ അര്‍ജന്റീനിയന്‍ ഫുട്‌ബോള്‍ ഇതിഹാസം എയ്ഞ്ചല്‍ ഡി മരിയ.

അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിച്ച ഡി മരിയ 'ബാലന്‍ ഡി ഓര്‍'ന് നല്‍കിയ അഭിമുഖത്തിലാണ് ഇത്തവണത്തെ ലോകകപ്പ് സാധ്യതകളെക്കുറിച്ച്‌ മനസു തുറന്നത്. 2022ല്‍ ഖത്തറില്‍ അര്‍ജന്റീന ലോകകിരീടം ചൂടിയപ്പോള്‍ ഫൈനലില്‍ ഉള്‍പ്പെടെ നിര്‍ണ്ണായക ഗോള്‍ നേടി തിളങ്ങിയ താരമാണ് ഡി മരിയ. അര്‍ജന്റീനയില്ല, പകരം കിരീട സാധ്യതയുള്ള മൂന്ന് യൂറോപ്യന്‍ വമ്പന്മാരുടെ പേരുകളാണ് ഡി മരിയ പങ്കുവെച്ചത്. ഫ്രാന്‍സ്, സ്‌പെയിന്‍, പോര്‍ച്ചുഗല്‍ എന്നീ ടീമുകളാണ് ഇത്തവണ കിരീടത്തിനായി കടുത്ത പോരാട്ടം നടത്തുകയെന്ന് ഡി മരിയ പറഞ്ഞു.

തുടര്‍ച്ചയായി മികച്ച കളിക്കാരെ വാര്‍ത്തൊടുക്കുന്ന ഫ്രാന്‍സാണ് ഒന്നാമത്. അവര്‍ ഇപ്പോഴും ഉയര്‍ന്ന നിലവാരത്തിലാണ് കളിക്കുന്നത്. രണ്ടാമതായി സ്‌പെയിനും മൂന്നാമതായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗലുമാണ് അദ്ദേഹം പ്രവചിച്ച മൂന്ന് ടീമുകള്‍. നിലവില്‍ മികച്ച ഫോമിലുള്ള സ്‌പെയിനും ഇത്തവണ അത്ഭുതങ്ങള്‍ കാണിക്കാന്‍ കെല്‍പ്പുള്ളവരാണ്. എങ്കിലും അവരുടെ പരിക്കേറ്റ കളിക്കാര്‍ എങ്ങനെ തിരിച്ചെത്തുന്നു എന്നത് നിര്‍ണ്ണായകമാകും. എന്റെ മുന്‍ സഹതാരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗലാണ് മറ്റൊരു ശക്തമായ നിര. വിറ്റിന്‍ഹ, ജോവോ നെവസ് തുടങ്ങിയ യുവതാരങ്ങളുടെ സാന്നിധ്യം പോര്‍ച്ചുഗലിന് പുതിയൊരു ശൈലിയും വിജയവും സമ്മാനിക്കുന്നുണ്ടെന്നും ഡി മരിയ പറഞ്ഞു.

തന്റെ ടീമായ അര്‍ജന്റീനയും ഇത്തവണ മികവ് കാട്ടുമെന്ന് ഡി മരിയ പറഞ്ഞു. ടീമിലേക്ക് വരുന്ന പുതിയ തലമുറയിലെ യുവതാരങ്ങള്‍ നിലവിലുള്ള സീനിയര്‍ കളിക്കാര്‍ക്ക് വലിയ വെല്ലുവിളിയും ഊര്‍ജ്ജവും നല്‍കുമെന്നാണ് അദ്ദേഹം വിശ്വസിക്കുന്നത്. ടീമിലെ പുതിയ തലമുറയ്ക്ക് സീനിയര്‍ കളിക്കാരെ കൂടുതല്‍ മുന്നോട്ട് നയിക്കാന്‍ സാധിക്കും. ടീമില്‍ സ്ഥാനം നേടാന്‍ വേണ്ടിയുള്ള അവരുടെ കഠിനാധ്വാനം ടീമിന് ഗുണം ചെയ്യും. ഈ ടീമില്‍ സ്ഥാനം ഉറപ്പുള്ള ഒരേയൊരു താരം ലിയോണല്‍ മെസി മാത്രമാണ്. ബാക്കി ആര്‍ക്കും ടീമില്‍ സ്ഥാനം മുന്‍കൂട്ടി ഉറപ്പില്ല. സ്‌കലോണി അത് വെറുതെ പറയുക മാത്രമല്ല, പ്രവര്‍ത്തിച്ചു കാണിക്കുകയും ചെയ്തിട്ടുണ്ട് എന്നതാണ് കോച്ച്‌ ലയണല്‍ സ്‌കലോണി എപ്പോഴും പറയുന്നതെന്നും അദ്ദേഹം പറയുന്നു.

2022 ലോകകപ്പില്‍ എന്‍സോ ഫെര്‍ണാണ്ടസിനെ ടീമിലേക്ക് കൊണ്ടുവരികയും അവന്‍ മികച്ച കളിയിലൂടെ ആദ്യ ഇലവനില്‍ സ്ഥാനം നേടുകയും ചെയ്തത് നമ്മള്‍ കണ്ടതാണ്. ടീമില്‍ ആരുടെയും സ്ഥാനം സുരക്ഷിതമല്ലെന്ന ബോധ്യം കളിക്കാര്‍ക്കിടയില്‍ ഉള്ളതിനാല്‍ അത് 100% മല്‍സരബുദ്ധി നിലനിര്‍ത്താന്‍ സഹായിക്കുമെന്നും, ഇതാണ് അര്‍ജന്റീനയെ ഇപ്പോഴും ലോകത്തിന്റെ നെറുകയില്‍ നിലനിര്‍ത്തുന്നതെന്നും ഡി മരിയ വ്യക്തമാക്കി. ലോകകിരീടം ചൂടിയപ്പോള്‍ ഫൈനലില്‍ ഉള്‍പ്പെടെ നിര്‍ണ്ണായക ഗോള്‍ നേടി തിളങ്ങിയ താരമാണ് ഏയ്ഞ്ചല്‍ ഡി മരിയ.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Thejas News