Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറിനെ വാഹനമിടിച്ച്‌ കൊലപ്പെടുത്തിയ കേസില്‍ ദൃക്സാക്ഷി കൂറുമാറി

മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറിനെ വാഹനമിടിച്ച്‌ കൊലപ്പെടുത്തിയ കേസില്‍ ദൃക്സാക്ഷി കൂറുമാറി

തേജസ് 3 months ago

കൊച്ചി: മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറിനെ വാഹനമിടിച്ച്‌ കൊലപ്പെടുത്തിയ കേസില്‍ ദൃക്‌സാക്ഷി കൂറുമാറി. ആറാം സാക്ഷിയായ ഓട്ടോ ഡ്രൈവര്‍ ഷഫീക്കാണ് കൂറുമാറിയത്.

കാറോടിച്ചത് ശ്രീറാം വെങ്കിട്ടരാമനെന്ന മൊഴിയാണ് മാറ്റിയത്. അമിതവേഗതയില്‍ വന്ന കാറോട്ടിച്ചത് ശ്രീറാം വെങ്കിട്ടരാമനെന്ന രഹസ്യമൊഴിയാണ് ഷഫീഖ് മാറ്റിയത്. വിചാരണ കോടതി മാറ്റിയ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് കെ എം ബഷീറിന്റെ ഭാര്യ ജസീല ഹൈക്കോടതിയെ സമീപിച്ചത്. കേസില്‍ വിചാരണാ കോടതി മാറ്റത്തിന് എതിരായ ഹരജിയില്‍ സര്‍ക്കാരിന് ഹൈക്കോടതി നോട്ടീസ് അയച്ചു. ഒരാഴ്ചയ്ക്കകം മറുപടി നല്‍കാനാണ് നിര്‍ദേശം.

2019 ഓഗസ്റ്റ് മൂന്നിന് അര്‍ധരാത്രിയാണ് മാധ്യമപ്രവത്തകന്‍ കെ എം ബഷീര്‍ വാഹനാപകടത്തില്‍ കൊല്ലപ്പെടുന്നത്. ജോലി കഴിഞ്ഞു വീട്ടിലേക്ക് യാത്ര ചെയ്യുകയായിരുന്ന കെ എം ബഷീറിനെ മദ്യപിച്ച്‌ വാഹനമോടിച്ച ശ്രീറാം വെങ്കിട്ടരാമന്‍ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. പുലര്‍ച്ചെ ഒരുമണിയോടെ തിരുവനന്തപുരം മ്യൂസിയത്തിന് സമീപം ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാറിടിച്ചാണ് കെ എം ബഷീര്‍ മരിച്ചത്. ശ്രീറാം വെങ്കിട്ടരാമനെ പോലിസ് കസ്റ്റഡിയിലെടുത്തെങ്കിലും, ആള്‍ ആരാണെന്നു മനസ്സിലായതോടെ അട്ടിമറി നീക്കങ്ങള്‍ ആരംഭിച്ചു. വഫ ഫിറോസിന്റെ പേരിലുളളതായിരുന്നു ബഷീറിനെ ഇടിച്ച വാഹനം. വാഹനമോടിച്ചത് വഫയാണ് എന്ന് വരുത്തി തീര്‍ക്കാനായിരുന്നു ശ്രീറാമിന്റെ ശ്രമം.

പോലിസും ആദ്യം വാഹനമോടിച്ചത് വഫയാണ് എന്ന് പറഞ്ഞിരുന്നു. എന്നാല്‍ ദൃക്സാക്ഷികളും മാധ്യമപ്രവര്‍ത്തകരും ഇടപെട്ടതോടെ ശ്രീറാമിന്റെയും പോലിസിന്റെയും നീക്കം പൊളിയുകയായിരുന്നു. മദ്യപിച്ചുവെന്നു കണ്ടെത്തുന്നതിനുള്ള പരിശോധനയ്ക്ക് മുന്‍പേ സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അവിടെ മുതല്‍ തെളിവ് നശിപ്പിക്കാനായി ശ്രമം. പത്ത് മണിക്കൂറിലേറെ വൈകി രക്തം പരിശോധിച്ചതോടെ മദ്യപിച്ചിട്ടില്ലെന്ന അനുകൂല റിപോര്‍ട്ട് കിട്ടി. ശ്രീറാമിന് റെട്രോഗ്രേഡ് അംനേഷ്യയെന്ന മറവിരോഗമെന്ന് നുണ പറഞ്ഞ് ചോദ്യം ചെയ്യലും അറസ്റ്റും വൈകിപ്പിച്ചു.

തിരുവനന്തപുരം സെഷന്‍സ് കോടതിയുടെ ഉത്തരവ് ചോദ്യം ചെയ്തായിരുന്നു ഹരജി. കോടതി മാറ്റം പ്രതിഭാഗം അഭിഭാഷകന്റെ താല്‍പര്യപ്രകാരമാണെന്നാണ് ഹരജിയില്‍ പറയുന്നത്. വിചാരണ നീതിപൂര്‍വ്വം നടക്കുമോ എന്നതില്‍ ആശങ്കയുണ്ടെന്നും ഹൈക്കോടതിയെ അറിയിച്ചിരുന്നു. നേരത്തെ കേസ് പരിഗണിച്ച സൈഷന്‍സ് കോടതി ഒന്നിലേക്ക് കേസ് മാറ്റണമെന്നും പ്രോസിക്യൂട്ടറെ മാറ്റണമെന്നും കുടുംബം ആവശ്യപ്പെട്ടിരുന്നു.

അറസ്റ്റിലായ ശ്രീറാം വെങ്കിട്ടരാമന് ജാമ്യം ലഭിക്കാന്‍ പോലിസ് വീഴ്ചകള്‍ തന്നെ ആവോളമായിരുന്നു. പിന്നാലെ വഫ ഫിറോസിന് പങ്കില്ലെന്ന് കണ്ടെത്തി പ്രതിപ്പട്ടികയില്‍ നിന്നൊഴിവാക്കി. ശ്രീറാം വെങ്കിട്ടരാമന്‍ സര്‍വീസില്‍ തിരിച്ചു കയറി. നരഹത്യാകുറ്റം ഒഴിവാക്കാന്‍ ശ്രീറാം സുപ്രിംകോടതി വരെ പോയെങ്കിലും അവിടെ മാത്രം തിരിച്ചടി നേരിട്ടു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Thejas News