Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
മമത ബാനര്‍ജിയുടെ വിശ്വസ്തനായ കൊല്‍ക്കത്ത മേയര്‍ സ്ഥാനം ഫിര്‍ഹാദ് ഹക്കിം രാജിവച്ചു

മമത ബാനര്‍ജിയുടെ വിശ്വസ്തനായ കൊല്‍ക്കത്ത മേയര്‍ സ്ഥാനം ഫിര്‍ഹാദ് ഹക്കിം രാജിവച്ചു

തേജസ് 3 weeks ago

കൊല്‍ക്കത്ത: മമത ബാനര്‍ജിയുടെ വിശ്വസ്തനും തൃണമൂല്‍ കോണ്‍ഗ്രസിന്റെ പ്രമുഖ നേതാവുമായ ഫിര്‍ഹാദ് ഹക്കിം കൊല്‍ക്കത്ത മേയര്‍ സ്ഥാനം രാജിവച്ചു.

ബംഗാളില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തിന് കടുത്ത തടസ്സങ്ങള്‍ നേരിടുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം രാജി സമര്‍പ്പിച്ചത്.

നേരത്തെയും അദ്ദേഹം രാജിക്ക് സന്നദ്ധത പ്രകടിപ്പിച്ചിരുന്നെങ്കിലും മമത ബാനര്‍ജിയുടെ നിര്‍ദ്ദേശപ്രകാരം മേയര്‍ സ്ഥാനത്ത് തുടരുകയായിരുന്നു. എന്നാല്‍ ബുധനാഴ്ച അദ്ദേഹം വീണ്ടും ആവശ്യപ്പെട്ടതോടെ മമത രാജി അംഗീകരിക്കുകയായിരുന്നു. കൊല്‍ക്കത്ത മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ നിന്ന് തുടര്‍ച്ചയായി കൗണ്‍സിലര്‍മാര്‍ രാജിവച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് മേയറുടെയും അപ്രതീക്ഷിത പിന്‍മാറ്റം.

2018 മുതല്‍ കൊല്‍ക്കത്ത മേയറായി സേവനമനുഷ്ഠിക്കുന്ന 67-കാരനായ ഫിര്‍ഹാദ് ഹക്കിം തൃണമൂല്‍ കോണ്‍ഗ്രസിലെ കരുത്തനായ ന്യൂനപക്ഷ മുഖമാണ്. മന്ത്രിസ്ഥാനങ്ങള്‍ അടക്കം വഹിച്ചിട്ടുള്ള അദ്ദേഹം പാര്‍ട്ടിയുടെ നട്ടെല്ലായിട്ടാണ് അറിയപ്പെടുന്നത്. 2010 മുതല്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ പൂര്‍ണ്ണ നിയന്ത്രണത്തിലായിരുന്ന കൊല്‍ക്കത്ത മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ ഇതോടെ വലിയൊരു ഭരണപ്രതിസന്ധിയാണ് ഉടലെടുത്തിരിക്കുന്നത്. അദ്ദേഹത്തിന് പകരമായി മേയര്‍ സ്ഥാനത്തേക്ക് ആര് വരുമെന്ന കാര്യത്തില്‍ ഇതുവരെ ഔദ്യോഗികമായ തീരുമാനങ്ങള്‍ ഉണ്ടായിട്ടില്ല.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Thejas News