Dailyhunt
മന്ത്രി കടന്നപ്പള്ളിയുടെ കൊവിഡ് ഫലം നെഗറ്റീവ്

മന്ത്രി കടന്നപ്പള്ളിയുടെ കൊവിഡ് ഫലം നെഗറ്റീവ്

തേജസ് 5 years ago

കണ്ണൂര്‍: തുറമുഖ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്റെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവ്. മന്ത്രിയുടെ അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറിക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മന്ത്രി സ്വയം നിരീക്ഷണത്തിലായിരുന്നു. മന്ത്രിയോടൊപ്പം നിരീക്ഷണത്തിലായിരുന്ന മറ്റു പഴ്‌സനല്‍ സ്റ്റാഫ് അംഗങ്ങളുടെയും പരിശോധനാ ഫലം നെഗറ്റീവാണ്. എങ്കിലും നിരീക്ഷണ കാലയളവ് പൂര്‍ത്തിയാവുന്നതുവരെ മന്ത്രി ഔദ്യോഗിക വസതിയില്‍ നിന്ന് ചുമതല നിര്‍വഹിക്കുമെന്ന് മന്ത്രിയുടെ പഴ്‌സനല്‍ അസിസ്റ്റന്റ് വി വി സന്തോഷ് ലാല്‍ അറിയിച്ചു.

Minister Kadannapally's Kovid result is negative

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Thejas News