Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
മീന്‍ ഫ്രൈയില്‍ ചത്ത അട്ട: തിരുവനന്തപുരത്ത് പോലിസ് കാന്റീന്‍ പൂട്ടിച്ച്‌ കോര്‍പ്പറേഷന്‍

മീന്‍ ഫ്രൈയില്‍ ചത്ത അട്ട: തിരുവനന്തപുരത്ത് പോലിസ് കാന്റീന്‍ പൂട്ടിച്ച്‌ കോര്‍പ്പറേഷന്‍

തേജസ് 4 months ago

തിരുവനന്തപുരം: മീന്‍ ഫ്രൈയില്‍ ചത്ത അട്ടയെ കണ്ടെത്തിയതിനെ തുടര്‍ന്ന് തിരുവനന്തപുരത്ത് പോലിസ് കാന്റീന്‍ പൂട്ടിച്ച്‌ കോര്‍പ്പറേഷന്‍.

കന്റോണ്‍മെന്റ് പോലിസ് കാന്റീനാണ് കോര്‍പ്പറേഷന്‍ പൂട്ടിയത്. ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് പോലിസുകാരന്‍ വാങ്ങിയ പാഴ്സലിലാണ് ചത്ത അട്ടയെ കണ്ടത്. കാന്റീന്‍ വൃത്തിഹീനമായ സാഹചര്യത്തിലാണ് പ്രവര്‍ത്തിച്ചിരുന്നതെന്ന് കണ്ടെത്തി.

കാന്റീനിലെ ഭക്ഷണത്തെക്കുറിച്ച്‌ നേരത്തെയും പരാതികളുയര്‍ന്നിരുന്നു. എന്നാല്‍ കാന്റീന്‍ പൊലീസുകാരുടെ ഏക ആശ്രയമായതിനാല്‍ പലരും പരാതി പറയാന്‍ മടിക്കുകയായിരുന്നു.വിവരമറിഞ്ഞ കോര്‍പ്പറേഷന്‍ അധികൃതര്‍ കാന്റീനിലെത്തി പരിശോധന നടത്തി. വൃത്തിഹീനമായ സാഹചര്യത്തിലാണ് കാന്റീന്‍ പ്രവര്‍ത്തിക്കുന്നത് എന്ന് കണ്ടെത്തി. ഉടനടി കാന്റീന്‍ പൂട്ടാന്‍ ഉത്തരവ് നല്‍കുകയായിരുന്നു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Thejas News