പത്തനംതിട്ട: മൂന്നുദിവസമായി വൈദ്യുതി ഇല്ലെന്ന നാട്ടുകാരുടെ പരാതിയില്‍ വിശദീകരണം നല്‍കി കെഎസ്‌ഇബി ഉദ്യോഗസ്ഥന്‍.
വള്ളം തുഴഞ്ഞ് എത്തി ട്രാന്‍സ്ഫോര്‍മറിന്റെ അവസ്ഥ കാണിച്ചാണ് ഉദ്യോഗസ്ഥന്റെ വിശദീകരണം. വെളളത്തില്‍ മുങ്ങി കിടക്കുന്ന ട്രാന്‍സ്ഫോര്‍മറാണ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ രാജേഷ് കുമാര്‍ പിള്ള വളളം തുഴഞ്ഞെത്തി കാണിച്ചത്.
ജീവനാണ് പ്രാധാന്യമെന്നും അതുകഴിഞ്ഞ് മതി വൈദ്യുതിയെന്നും കെഎസ്‌ഇബി തിരുവല്ല ഡിവിഷന്‍ എക്സിക്യൂട്ടീവ് എഞ്ചിനീയറായ രാജേഷ് പറഞ്ഞു. വെളളം പൂര്‍ണമായും ഇറങ്ങിയതിന് ശേഷം മാത്രമേ ട്രാന്‍സ്ഫോര്‍മര്‍ ചാര്‍ജ് ചെയ്യാന്‍ കഴിയൂ എന്നും രാജേഷ് വ്യക്തമാക്കി. പത്തനംതിട്ട വെണ്ണിക്കുളം തുരുത്തിക്കാട് ഭാഗത്ത് വൈദ്യുതി പുനസ്ഥാപിക്കണം എന്നായിരുന്നു ആവശ്യം.

