Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
മുത്തങ്ങ ഭൂസമരം: അബ്ദുല്‍ സലാം വധശ്രമക്കേസ്: എം ഗീതാനന്ദന്‍ കുറ്റക്കാരന്‍

മുത്തങ്ങ ഭൂസമരം: അബ്ദുല്‍ സലാം വധശ്രമക്കേസ്: എം ഗീതാനന്ദന്‍ കുറ്റക്കാരന്‍

തേജസ് 3 weeks ago

ല്‍പ്പറ്റ: മുത്തങ്ങ സമരവുമായി ബന്ധപ്പെട്ട സുപ്രധാനമായ അബ്ദുള്‍ സലാം വധശ്രമക്കേസില്‍ ആദിവാസി ക്ഷേമ സമിതി നേതാവ് എം ഗീതാനന്ദന്‍ ഉള്‍പ്പെടെ നാല് പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി വിധിച്ചു.

കല്‍പ്പറ്റ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് 23 വര്‍ഷങ്ങള്‍ക്ക് ശേഷം ഈ കേസില്‍ ചരിത്രപ്രധാനമായ വിധി പ്രസ്താവിച്ചത്. കേസിന്റെ ശിക്ഷാ വിധി അല്‍പസമയത്തിനകം വരും.

ഇതേ കേസിലെ മറ്റ് 35 പ്രതികളെ തെളിവുകളുടെ അഭാവത്തില്‍ കോടതി വെറുതെവിട്ടു. കേസില്‍ ആകെ 57 പ്രതികളാണ് ഉണ്ടായിരുന്നത്. എന്നാല്‍ സുദീര്‍ഘമായ വിചാരണക്കാലയളവിനിടയില്‍ 15 പ്രതികള്‍ മരണപ്പെട്ടിരുന്നു

വയനാട് മുത്തങ്ങയില്‍ ആദിവാസികള്‍ നടത്തിയ ഭൂസമരത്തിനിടയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥനായ അബ്ദുള്‍ സലാമിനെ സമരക്കാര്‍ ക്രൂരമായി ആക്രമിക്കുകയും വധിക്കാന്‍ ശ്രമിക്കുകയും ചെയ്തു എന്നതാണ് കേസ്.

അതേസമയം, മുത്തങ്ങ ഭൂസമരത്തിനിടെ പോലിസ് ഉദ്യോഗസ്ഥന്‍ വിനോദ് കൊല്ലപ്പെട്ട കേസില്‍ ആദിവാസി നേതാവ് എം ഗീതാനനന്ദന്‍ ഉള്‍പ്പെടെ 35 പ്രതികളെ കോടതി വിട്ടയച്ചു. 23 മുതല്‍ 57 വരെ പ്രതികളെയാണ് വിട്ടയച്ചത്. ഒരാള്‍ മാത്രമാണ് കുറ്റക്കാരന്‍.

2003 ഫെബ്രുവരി 19ന് ഭൂരഹിതരായ ആദിവാസികള്‍ക്ക് ഭൂമി പതിച്ചുനല്‍കണമെന്ന ആവശ്യമുന്നയിച്ച്‌ ആദിവാസി ഗോത്ര മഹാസഭയുടെ നേതൃത്വത്തില്‍ മുത്തങ്ങയില്‍ നടന്ന സമരത്തിനിടെയാണ് പോലിസുകാരന്‍ വിനോദ് കൊല്ലപ്പെട്ടത്. അന്നത്തെ എ.കെ. ആന്റണി സര്‍ക്കാരിന്റെ കാലത്തായിരുന്നു സംഭവം. സമരത്തിനിടെ വിനോദിനെ പ്രതിഷേധക്കാര്‍ ബന്ദിയാക്കിയതായും ആവശ്യങ്ങള്‍ അംഗീകരിച്ചാല്‍ മാത്രമേ വിട്ടയക്കൂ എന്ന നിലപാട് സ്വീകരിച്ചതായും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. വിനോദിനെ രക്ഷപ്പെടുത്താനുള്ള പോലിസ് നീക്കമാണ് പിന്നീട് സംഘര്‍ഷത്തിലേക്കും വെടിവെപ്പിലേക്കും നയിച്ചത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Thejas News