Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
മുത്തങ്ങ ഭൂസമരം: അബ്ദുല്‍ സലാം വധശ്രമക്കേസ്; എം ഗീതാനന്ദന്‍ ഉള്‍പ്പടെ നാലു പേര്‍ക്ക് അഞ്ച് വര്‍ഷം കഠിന തടവ്

മുത്തങ്ങ ഭൂസമരം: അബ്ദുല്‍ സലാം വധശ്രമക്കേസ്; എം ഗീതാനന്ദന്‍ ഉള്‍പ്പടെ നാലു പേര്‍ക്ക് അഞ്ച് വര്‍ഷം കഠിന തടവ്

തേജസ് 1 week ago

ല്‍പ്പറ്റ: അബ്ദുല്‍ സലാം വധശ്രമക്കേസില്‍ എം ഗീതാനന്ദന്‍ ഉള്‍പ്പടെ നാലു പേര്‍ക്ക് അഞ്ച് വര്‍ഷം കഠിന തടവ് വിധിച്ച്‌ കല്‍പ്പറ്റ അഢീഷണല്‍ സെഷന്‍സ് കോടതി.

അബ്ദുള്‍ സലാം വധശ്രമക്കേസില്‍ നാല് പേര്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. ഗീതാനന്ദന് പുറമേ ബിനു, രമേശന്‍ കൊയ്യാലിപുര, അനില്‍കുമാര്‍ എന്നിവരൊണ് കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയത്. ഈ കേസില്‍ ബാക്കി 53 പേരെ വെറുതെ വിട്ടു. 23 വര്‍ഷത്തിനുശേഷമാണ് കേസില്‍ വിചാരണ പൂര്‍ത്തിയായി വിധിവരുന്നത്.

2003 ഫെബ്രുവരി 19-ന് വയനാട്ടിലെ മുത്തങ്ങ വന്യജീവി സങ്കേതത്തില്‍ ഭൂമിക്കായി സമരം നടത്തിയ ആദിവാസികള്‍ക്ക് നേരെ നടന്ന പോലിസ് വെടിവയ്പ്പാണ് 'മുത്തങ്ങ സംഭവം'. സി കെ ജാനുവിന്റെയും എം ഗീതാനന്ദന്റെയും നേതൃത്വത്തിലായിരുന്നു ആദിവാസി ഗോത്ര മഹാസഭയുടെ സമരം.

സംഭവത്തിനിടെ പോലിസ്, വനംവകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കെതിരെ ആക്രമണം നടന്നുവെന്നാണ് സര്‍ക്കാര്‍ ആരോപിച്ചത്. ഈ സാഹചര്യത്തിലാണ് വനംവകുപ്പ് ഉദ്യോഗസ്ഥനായ അബ്ദുല്‍ സലാമിന് നേരെ വധശ്രമം നടന്നുവെന്ന് ആരോപിച്ച്‌ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 307-ാം വകുപ്പ് (കൊലപാതകശ്രമം) ഉള്‍പ്പെടെ കേസെടുത്തത്. അബ്ദുല്‍ സലാമിനെ സമരക്കാര്‍ തടഞ്ഞുവെച്ചെന്നും മാരകായുധം ഉപയോഗിച്ച്‌ ആക്രമിച്ച്‌ ഗുരുതരമായി പരിക്കേല്‍പ്പിച്ചെന്നുമായിരുന്നു പ്രോസിക്യൂഷന്റെ ആരോപണം. ഈ കേസില്‍ എം ഗീതാനന്ദന്‍ ഉള്‍പ്പെടെ നിരവധി പേരെ പ്രതികളാക്കി.

എന്നാല്‍ പ്രതിഭാഗം ഈ ആരോപണങ്ങള്‍ നിഷേധിച്ചു. സമരക്കാരെ ഒഴിപ്പിക്കാന്‍ പോലിസ് അമിതബലം പ്രയോഗിച്ചെന്നും, വെടിവെപ്പും ലാത്തിച്ചാര്‍ജും നടത്തിയെന്നും, അതിന്റെ ഭാഗമായാണ് അക്രമം ഉണ്ടായതെന്നും അവര്‍ വാദിച്ചു. സംഭവത്തില്‍ ഒരു പോലിസ് കോണ്‍സ്റ്റബിള്‍ (കെ വി വിനോദ്) കൊല്ലപ്പെടുകയും ആദിവാസിയായ ജോഗി മരിക്കുകയും ചെയ്തതോടെ സംഭവം വലിയ രാഷ്ട്രീയ-നിയമപരമായ വിവാദമായി.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Thejas News