Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
നബിദിനം: നാല് ഗള്‍ഫ് രാജ്യങ്ങളില്‍ പൊതു അവധി പ്രഖ്യാപിച്ചു

നബിദിനം: നാല് ഗള്‍ഫ് രാജ്യങ്ങളില്‍ പൊതു അവധി പ്രഖ്യാപിച്ചു

തേജസ് 2 days ago

ദുബയ്: നബിദിനത്തിന്റെ ഭാഗമായി യുഎഇ, ഒമാന്‍, കുവൈത്ത്, ബഹ്റൈന്‍ എന്നീ നാല് ഗള്‍ഫ് രാജ്യങ്ങള്‍ പൊതു അവധി പ്രഖ്യാപിച്ചു.

ഹിജ്‌റ വര്‍ഷ കലണ്ടറിലെ റബീഉല്‍ അവ്വല്‍ 12-നാണ് നബിദിനമായി ആഘോഷിക്കുന്നത്. ഓഗസ്റ്റ് 25 ചൊവ്വാഴ്ചയാണ് നബിദിനമെങ്കിലും, ചില രാജ്യങ്ങളില്‍ വാരാന്ത്യ അവധിയോട് ചേര്‍ത്ത് തുടര്‍ച്ചയായി അവധി ലഭിക്കും വിധമാണ് പൊതു അവധി പുനഃക്രമീകരിച്ചിരിക്കുന്നത്.

യുഎഇയില്‍ ഓഗസ്റ്റ് 28 വെള്ളിയാഴ്ചയാണ് പൊതു-സ്വകാര്യ മേഖലകള്‍ക്ക് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. പൊതുവെ ശനി, ഞായര്‍ ദിവസങ്ങളില്‍ വാരാന്ത്യ അവധി ലഭിക്കുന്ന ജീവനക്കാര്‍ക്ക് വെള്ളിയാഴ്ച കൂടി അവധി ലഭിക്കുന്നതോടെ തുടര്‍ച്ചയായ 3 ദിവസത്തെ നീണ്ട അവധി ആസ്വദിക്കാം. ഒമാനില്‍ ഓഗസ്റ്റ് 27 വ്യാഴാഴ്ചയാണ് നബിദിനം പ്രമാണിച്ചുള്ള പൊതു അവധി. വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലായി 3 ദിവസത്തെ ദീര്‍ഘിച്ച അവധി ഒമാനിലെ ജീവനക്കാര്‍ക്ക് ലഭിക്കും. കുവൈത്തിലെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും ഓഗസ്റ്റ് 27 വ്യാഴാഴ്ചയാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

ഇതോടെ അവിടെയും തുടര്‍ച്ചയായി മൂന്ന് ദിവസത്തെ വാരാന്ത്യ അവധി ലഭിക്കും. ബഹ്റൈന്‍ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫയുടെ ഉത്തരവ് പ്രകാരം, നബിദിനം യഥാര്‍ത്ഥത്തില്‍ വരുന്ന ഓഗസ്റ്റ് 25 ചൊവ്വാഴ്ച തന്നെയാണ് ബഹ്‌റൈനില്‍ പൊതു അവധി. എല്ലാ രാജ്യങ്ങളിലെയും പൊതു-സ്വകാര്യ മേഖലകളിലെ ജീവനക്കാര്‍ക്ക് ഈ ദിവസങ്ങളില്‍ ശമ്പളത്തോടുകൂടിയ അവധി ലഭ്യമായിരിക്കും.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Thejas News