Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
നടി തൃഷയ്ക്കെതിരേ ദ്വയാര്‍ഥ പരാമര്‍ശം; ഉദയനിധി സ്റ്റാലിന്‍ അറസ്റ്റില്‍

നടി തൃഷയ്ക്കെതിരേ ദ്വയാര്‍ഥ പരാമര്‍ശം; ഉദയനിധി സ്റ്റാലിന്‍ അറസ്റ്റില്‍

തേജസ് 3 days ago

ചെന്നൈ: നടി തൃഷയ്ക്കെതിരേ ദ്വയാര്‍ഥ പരാമര്‍ശം നടത്തിയ കേസില്‍ തമിഴ്നാട് പ്രതിപക്ഷ നേതാവും ഡിഎംകെ നേതാവുമായ ഉദയനിധി സ്റ്റാലിനെ ചെന്നൈയിലെ വീട്ടില്‍ നിന്ന് പോലിസ് അറസ്റ്റ് ചെയ്തു.

തഞ്ചാവൂര്‍ ഈസ്റ്റ് പോലീസാണ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. അറസ്റ്റിനെ നിയമപരമായും രാഷ്ട്രീയപരമായും നേരിടുമെന്ന് അദ്ദേഹം പറഞ്ഞു.

സ്ഥലത്ത് വലിയ രീതിയിലുള്ള ഡിഎംകെ പ്രതിഷേധം നടക്കുകയാണ്. ഡിഎംകെ പ്രവര്‍ത്തകര്‍ പോലിസ് വാഹനം തടഞ്ഞു. പോലിസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി.

തഞ്ചാവൂരില്‍ കാവേരി നദീജല പ്രശ്‌നവുമായി ബന്ധപ്പെട്ട് ഡിഎംകെ സംഘടിപ്പിച്ച പ്രതിഷേധ യോഗത്തിലാണ് വിവാദ സംഭവം നടന്നത്. തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയിയെ ഉദയനിധി പ്രസംഗത്തിലൂടെ രൂക്ഷമായി വിമര്‍ശിക്കുകയായിരുന്നു. പ്രസംഗത്തിനിടയില്‍ സദസ്സില്‍ നിന്നും ചിലര്‍ വിജയിയുടെ സഹനടിയും സുഹൃത്തുമായ തൃഷയുടെ പേര് ഉറക്കെ വിളിച്ചു.

ഇതിനോട് പ്രതികരിക്കവെ ഉദയനിധി നടത്തിയ ചില പരാമര്‍ശങ്ങള്‍ തൃഷയെയും വിജയിയെയും ലക്ഷ്യമിട്ടുള്ള അശ്ലീല ചുവയുള്ള ദ്വയാര്‍ഥ പ്രയോഗമാണെന്ന് ആരോപിക്കപ്പെടുകയായിരുന്നു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Thejas News