ഒഡീഷ തീരത്ത് പനാമ ചരക്കുകപ്പല്‍ മുങ്ങി; 24 ജീവനക്കാര്‍ക്കായി തിരച്ചില്‍
ഭുവനേശ്വര്‍: ഒഡീഷ തീരത്തുനിന്ന് ഏകദേശം 240 നോട്ടിക്കല്‍ മൈല്‍ അകലെ പനാമയുടെ പതാക വഹിക്കുന്ന ചരക്കുകപ്പല്‍ മുങ്ങിയതായി പി ടി ഐ റിപ്പോര്‍ട്ട്.
വെള്ളിയാഴ്ച ഒഡീഷയിലെ പാരദീപ് തുറമുഖത്തുനിന്ന് സിംഗപ്പൂരിലേക്ക് ഇരുമ്പയിര് കയറ്റി പുറപ്പെട്ട എംവി ഓഷ്യന്‍-വിന്നര്‍ എന്ന കപ്പലാണ് അപകടത്തില്‍പ്പെട്ടത്.
കപ്പലില്‍ 24 ജീവനക്കാരുണ്ടായിരുന്നു. ഇതില്‍ ഭൂരിഭാഗവും ചൈനീസ് പൗരന്മാരാണെന്നാണ് വിവരം. ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡും ഇന്ത്യന്‍ നാവികസേനയും സംയുക്തമായി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. പ്രദേശത്തുകൂടി കടന്നുപോകുന്ന മറ്റ് കപ്പലുകള്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കപ്പല്‍ ഗതാഗത നിരീക്ഷണ പ്ലാറ്റ്ഫോമായ മറൈന്‍ ട്രാഫിക്കിന്റെ വിവരങ്ങള്‍ പ്രകാരമാണ് കപ്പലിന്റെ യാത്രാ വിവരങ്ങള്‍ ലഭ്യമായത്. തിരച്ചില്‍ ഇപ്പോഴും തുടരുകയാണ്.

