Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഓം പ്രകാശ് മാഥൂര്‍ കേരള ഗവര്‍ണറായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

ഓം പ്രകാശ് മാഥൂര്‍ കേരള ഗവര്‍ണറായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

തേജസ് 2 hrs ago

തിരുവനന്തപുരം: കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓം പ്രകാശ് മാഥൂര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ഉച്ചയ്ക്ക് 12.30ന് ലോക്ഭവന്‍ ഓഡിറ്റോറിയത്തിലാണ് സത്യപ്രതിജ്ഞ ചടങ്ങ് നടക്കുക.

കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് സൗമന്‍ സെന്‍ സത്യവാചകം ചൊല്ലിക്കൊടുക്കും. കേരളത്തിന്റെ 29ാമത് ഗവര്‍ണറായാണ് ഓംപ്രകാശ് മാഥൂര്‍ ചുമതലയേല്‍ക്കുന്നത്. സത്യപ്രതിജ്ഞ ചടങ്ങില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും ഉള്‍പ്പെടെ പങ്കെടുക്കും. സിക്കിം ഗവര്‍ണറായിരുന്ന മാഥൂര്‍ രാജസ്ഥാനില്‍ നിന്നുള്ള ബിജെപി നേതാവാണ്.

ലോക്‌സഭയിലും രാജ്യസഭയിലും അംഗമായിട്ടുണ്ട്. 2024 ജൂലൈ 31ന് സിക്കിമിന്റെ 18മത്തെ ഗവര്‍ണറായി ഓം പ്രകാശ് മാഥൂറിനെ നിയമിച്ചിരുന്നു. ചടങ്ങുകള്‍ക്കു ശേഷം ലോക് ഭവനില്‍ വിരുന്നും സംഘടിപ്പിച്ചിട്ടുണ്ട്. രാജേന്ദ്ര ആര്‍ലേക്കറുടെ പിന്‍ഗാമിയായാണ് മാഥൂര്‍ എത്തുന്നത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Thejas News