ഒമാന്‍: ഒമാന്‍ തീരത്ത് ഒരു എണ്ണ ടാങ്കറിന് വളരെ അടുത്തായി സ്‌ഫോടനം . കപ്പലിന് കേടുപാടുകള്‍ സംഭവിച്ചിട്ടില്ലെങ്കിലും, പ്രദേശത്ത് ജാഗ്രതാ നിര്‍ദ്ദേശം നല്‍കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.
യുണൈറ്റഡ് കിംഗ്ഡം മാരിടൈം ട്രേഡ് ഓപ്പറേഷന്‍സ് (യുകെഎംടിഒ) പ്രകാരം, ഒമാനിലെ ഖസബിന് ഏകദേശം 21 നോട്ടിക്കല്‍ മൈല്‍ (39 കിലോമീറ്റര്‍) വടക്കുകിഴക്കായാണ് സംഭവം നടന്നത്. കപ്പലിന് വളരെ അടുത്തായി ഒരു വലിയ സ്‌ഫോടനവും വലിയൊരു ജലപ്രവാഹവും ഉണ്ടായതായി ജീവനക്കാര്‍ റിപോര്‍ട്ട് ചെയ്തു.

