Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
പാലാ നഗരസഭയില്‍ യുഡിഎഫ്-സ്വതന്ത്ര സഖ്യം തകര്‍ന്നു; പിന്തുണ പിന്‍വലിച്ച്‌ കോണ്‍ഗ്രസ്

പാലാ നഗരസഭയില്‍ യുഡിഎഫ്-സ്വതന്ത്ര സഖ്യം തകര്‍ന്നു; പിന്തുണ പിന്‍വലിച്ച്‌ കോണ്‍ഗ്രസ്

പാലാ: യു ഡി എഫ് സ്വതന്ത്ര കൂട്ടായ്മ സഖ്യം ഭരിക്കുന്ന പാലാ നഗരസഭയില്‍ സ്വതന്ത്രകൂട്ടായ്മയ്ക്കുള്ള പിന്തുണ പിന്‍വലിച്ച്‌ കോണ്‍ഗ്രസ്.

നഗരസഭയില്‍ സ്വതന്ത്രരായ പുളിക്കക്കണ്ടം കുടുംബത്തിന് നല്‍കി വന്നിരുന്ന പിന്തുണ പിന്‍വലിക്കുന്ന പ്രമേയം കോണ്‍ഗ്രസ് പാസ്സാക്കി. കോണ്‍ഗ്രസിന്റെ മണ്ഡലം കമ്മറ്റിയാണ് ഇത് സംബന്ധിച്ച്‌ തീരുമാനം എടുത്തത്. ഭരണമല്ല, ആത്മാഭിമാനം സംരക്ഷിക്കുക എന്നതാണ് പ്രധാനമെന്ന് വ്യക്തമാക്കിക്കൊണ്ടാണ് കോണ്‍ഗ്രസ് തീരുമാനം.

നേരത്തെ നഗരസഭയുടെ കൊട്ടാരമറ്റം ബസ്സ്റ്റാന്‍ഡ് ഡി വൈ എഫ് ഐ ജില്ലാ സമ്മേളനത്തിനായി വിട്ടുകൊടുക്കാനുള്ള തീരുമാനത്തെത്തുടര്‍ന്ന് നഗരസഭയില്‍ ഭരണമുന്നണിയില്‍ ഭിന്നത രൂക്ഷമായിരുന്നു. ഭരണമുന്നണിയിലെ സ്വതന്ത്ര അംഗങ്ങളായ നഗരസഭാ ചെയര്‍മാന്‍ ഉള്‍പ്പെടെയുള്ളവര്‍ ഇടതുപക്ഷ നീക്കത്തിന് ഒത്താശചെയ്തുകൊടുത്തുവെന്ന് കോണ്‍ഗ്രസ് അംഗങ്ങള്‍ ആരോപിച്ചു. ഈ വിഷയം ചര്‍ച്ചചെയ്ത കൗണ്‍സില്‍ യോഗത്തില്‍നിന്ന് കോണ്‍ഗ്രസ് അംഗങ്ങള്‍ ഇറങ്ങിപ്പോയിരുന്നു. സ്വതന്ത്ര കൂട്ടായ്മയുമായി ഇനി ഭരണത്തില്‍ യോജിപ്പിനില്ലെന്ന് കോണ്‍ഗ്രസ് അംഗങ്ങള്‍ പറഞ്ഞിരുന്നു.

നഗരസഭ തിരഞ്ഞെടുപ്പ് ഫലത്തില്‍ എല്‍ഡിഎഫിനും യുഡിഎഫിനും കേവലഭൂരിപക്ഷമില്ലാതെവന്നതോടെയാണ് സ്വതന്ത്ര സ്ഥാനാര്‍ഥികളായി മത്സരിച്ച ബിനു പുളിക്കക്കണ്ടവും മകള്‍ ദിയാ ബിനു പുളിക്കക്കണ്ടവും ബിനുവിന്റെ സഹോദരന്‍ ബിജു പുളിക്കക്കണ്ടവും യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചത്. ചെയര്‍പേഴ്സണ്‍ സ്ഥാനം ആദ്യ ടേമില്‍ ദിയയ്ക്ക് നല്‍കിയാണ് ധാരണയായത്.

26 അംഗ നഗരസഭയില്‍ എല്‍ഡിഎഫിന് പതിനൊന്നും യുഡിഎഫിന് പത്തംഗങ്ങളുമായിരുന്നു ഉണ്ടായിരുന്നത്. ബിജു, ബിനു, ദിയ എന്നിവരെ കൂടാതെ മറ്റ് രണ്ട് സ്വതന്ത്രരും വിജയിച്ചിരുന്നു. ഇതിലൊരാള്‍ കോണ്‍ഗ്രസ് വിമതയായിരുന്ന മായാ രാഹുലായിരുന്നു. പുളിക്കക്കണ്ടം കുടുംബത്തിന്റെയും മായയുടെയും പിന്തുണ ലഭിച്ചതോടെ യുഡിഎഫിന്റെ അംഗബലം 14 ആയി. ഇതോടെയാണ് നഗരസഭയില്‍ യു ഡി എഫ് ഭരണം പിടിച്ചത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Thejas News