Dailyhunt
'പരാജയം അപ്രതീക്ഷിതം, സഖാക്കള്‍ക്ക് പറയാനുള്ളത് കേള്‍ക്കും'; എം വി ഗോവിന്ദന്‍

'പരാജയം അപ്രതീക്ഷിതം, സഖാക്കള്‍ക്ക് പറയാനുള്ളത് കേള്‍ക്കും'; എം വി ഗോവിന്ദന്‍

തേജസ് 3 days ago

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെുടപ്പിലെ എല്‍ഡിഎഫ് പരാജയം അപ്രതീക്ഷിതമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍.

നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിനുശേഷം ആദ്യമായി പ്രതികരിക്കുകയായിരുന്നു എം വി ഗോവിന്ദന്‍. തോല്‍വിക്ക് കാരണം സംഘടന പരമായ പ്രശ്‌നങ്ങളും സിപിഎമ്മിനെതിരായ പ്രചാരണവുമെന്ന് സംസ്ഥാന സെക്രട്ടറി. ഇടത് ചരിത്രത്തില്‍ ഇതിന് മുന്‍പും ഇതില്‍ കുറഞ്ഞ വോട്ട് ശതമാനം കിട്ടിയിട്ടുണ്ട്. പാര്‍ട്ടി അണികളെയും ജനങ്ങളെയും കേട്ട ശേഷം തുടര്‍ നടപടി സ്വീകരിക്കുമെന്ന് എം വി ഗോവിന്ദന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

പരാജയത്തിന്റെ കാരണം കണ്ടെത്താന്‍ പാര്‍ട്ടി റിവ്യു നടത്തും. പാര്‍ട്ടി അണികളെയും ജനങ്ങളെയും ഘടകകക്ഷികളേയും വിശ്വാസത്തില്‍ എടുക്കും. അവരുടെ അഭിപ്രായം കൂടി പരിഗണിച്ചായിരിക്കും തിരിച്ചടിയെ കുറിച്ചുള്ള വിലയിരുത്തല്‍. പാര്‍ട്ടിയുടെ എല്ലാ ഘടകങ്ങളും വിളിച്ചു ചേര്‍ക്കും. ഇടതുപക്ഷം തിരിച്ച്‌ വരും. ഇടതുപക്ഷം എന്നും ജനപക്ഷത്താണ്. സഖാക്കള്‍ക്ക് നിര്‍ഭയമായും സ്വതന്ത്രമായും അഭിപ്രായം പറയാന്‍ അവസരം ഒരുക്കും. എല്ലാ കാര്യങ്ങളും കേട്ട ശേഷം കൃത്യമായ വിശകലനം നടത്തി തീരുമാനത്തിലെത്തുമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

ജില്ലാ കമ്മിറ്റി അംഗങ്ങള്‍ പങ്കെടുത്ത് ലോക്കല്‍ കമ്മിറ്റി ചേരും. ഏരിയ കമ്മിറ്റി അംഗങ്ങള്‍ പങ്കെടുത്ത് ബ്രാഞ്ച് യോഗങ്ങള്‍ ചേരും. ഇത് പരിശോധിച്ചാകും തിരഞ്ഞെടുപ്പ് വിലയിരുത്തല്‍. പാര്‍ട്ടിക്കെതിരെ വലിയ പ്രചാരണ വേലകള്‍ നടക്കുന്നു. അതിനെ എല്ലാം അതിജീവിക്കും. വീണ്ടും അധികാരത്തില്‍ വരാന്‍ സാധിക്കുന്ന മുന്നണിയാണ് എല്‍ഡിഎഫ്. അതിന് സാധ്യമാകുന്ന തിരുത്തലുകള്‍ വരുത്തും. എല്‍ഡിഎഫിന്റെ സ്ഥാനം ജനങ്ങളുടെ ഹൃദയത്തിലാണെന്ന് എം വി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Thejas News