Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
പരപ്പനങ്ങാടിയില്‍ കൊവിഡ് വ്യാപനം: ശക്തമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി

പരപ്പനങ്ങാടിയില്‍ കൊവിഡ് വ്യാപനം: ശക്തമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി

തേജസ് 5 years ago

പരപ്പനങ്ങാടി: മുന്‍സിപ്പാലിറ്റി പരിധിയില്‍ കൊവിഡ് വ്യാപനം ശക്തമായതിനാല്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ തീരുമാനം.പരപ്പനങ്ങാടി മുന്‍സിപ്പാലിറ്റിയിലാണ് രണ്ടാഴ്ചക്കാലം നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ ദുരന്തനിവാരണ അതോറിറ്റി യോഗം തീരുമാനിച്ചിരിക്കുന്നത്.ഞാ യറാഴ്ച സമ്ബൂര്‍ണ ലോക് ഡൗണായും, രണ്ടാഴ്ച കാലം ആരാധനാലയങ്ങളില്‍ കൂട്ട പ്രാര്‍ത്ഥനകള്‍ (പള്ളി, അമ്ബലം) നിര്‍ത്തലാക്കും.

നാളെ ഒരു മണി വരെ ആവശ്യ സാധനങ്ങള്‍ക്ക് മാത്രം കടകള്‍ തുറക്കാം.

വഴിയോര കച്ചവടങ്ങള്‍ പൂര്‍ണമായി നിര്‍ത്തലാക്കി,വ്യാപാര സ്ഥാപനങ്ങള്‍ രാവിലെ 7 മണി മുതല്‍ 5 മണി വരെ മാത്രം,ഗ്രൗണ്ടുകളില്‍ കൂട്ടം കൂടിയ കളികള്‍ പൂര്‍ണമായും നിരോധിച്ചു,നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കൊവിഡ് പ്രോട്ടോകോള്‍ നിയമപ്രകാരം കേസ്സെടുക്കും,കച്ചവട സ്ഥാപനങ്ങള്‍ ലംഘിക്കുന്ന പക്ഷം ലൈസന്‍സ് റദ്ദ് ചെയ്യും,സമരങ്ങളില്‍ 10 പേരില്‍ കൂടാന്‍ പാടില്ല.ദുരന്തനിവാരണ യോഗത്തില്‍ മുന്‍സിപ്പല്‍ അധികൃതര്‍, ആരോഗ്യമേഖലയിലെ ഉദ്യോഗസ്ഥന്മാര്‍,മത സംഘടനപ്രതിനിധികള്‍, പരപ്പനങ്ങാടി സി.ഐ എന്നിവര്‍ പങ്കെടുത്തു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Thejas News