Dailyhunt
പശ്ചിമ ബംഗാളില്‍ മമത ബാനര്‍ജി നിയമിച്ച വിരമിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ഓഫിസുകളില്‍ വിലക്ക്

പശ്ചിമ ബംഗാളില്‍ മമത ബാനര്‍ജി നിയമിച്ച വിരമിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ഓഫിസുകളില്‍ വിലക്ക്

തേജസ് 3 days ago
ശ്ചിമ ബംഗാളില്‍ മമത ബാനര്‍ജി നിയമിച്ച വിരമിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ഓഫിസുകളില്‍ വിലക്ക്

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ മമത ബാനര്‍ജി നിയമിച്ച വിരമിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ഓഫിസുകളില്‍ വിലക്ക് ഏര്‍പ്പെടുത്തി.

പുതിയ ബിജെപി സര്‍ക്കാര്‍ രൂപീകരണത്തിന് മുന്നോടിയായാണ് തീരുമാനം. വിരമിച്ചിട്ടും സര്‍ക്കാര്‍ ഓഫീസുകളില്‍ സേവനം അനുഷ്ഠിക്കുന്ന ഉദ്യോഗസ്ഥര്‍ ഇന്നുമുതല്‍ ഹാജരാകേണ്ടെന്നാണ് നിര്‍ദേശം. വിവിധ വകുപ്പുകളില്‍ ഉപദേഷ്ടാക്കളായി സേവനമനുഷ്ഠിക്കുന്ന വിരമിച്ച ഉദ്യോഗസ്ഥര്‍ ഇതിനകം രാജി സമര്‍പ്പിക്കുകയും, സര്‍ക്കാര്‍ മന്ദിരങ്ങള്‍ ഒഴിഞ്ഞതായും റിപ്പോര്‍ട്ടുണ്ട്.

ചീഫ് സെക്രട്ടറി ദുഷ്യന്ത് നരിയാല ലോക് ഭവനില്‍ നിന്നുള്ള തീരുമാനം എല്ലാ വകുപ്പ് സെക്രട്ടറിമാര്‍ക്കും കൈമാറി. പുതിയ സര്‍ക്കാര്‍ രൂപീകരിക്കുന്നതുവരെ നിര്‍ദേശം പ്രാബല്യത്തില്‍ തുടരുമെന്നാണ് വിവരം.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Thejas News