Wednesday, 23 Sep, 6.10 pm തേജസ്

ലേറ്റസ്റ്റ്‌
പശ്ചിമഘട്ട സംരക്ഷണം: അന്തിമ വിജ്ഞാപനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനമെടുത്തില്ല

ന്യൂഡല്‍ഹി: പശ്ചിമഘട്ട സംരക്ഷണം സംബന്ധിച്ച അന്തിമ വിജ്ഞാപനത്തില്‍ സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ ലോക് സഭയില്‍. അടൂര്‍ പ്രകാശ് എം.പി യുടെ ചോദ്യത്തിന് കേന്ദ്ര പരിസ്ഥിതി വകുപ്പ് സഹമന്ത്രി ബാബുല്‍ സുപ്രിയോയാണ് മറുപടി നല്‍കി. കരട് വിജ്ഞാപനത്തിന്റ കാലാവധി ഈ മാസം 26ന് തീരുകയാണ്.

2010ലാണ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം മാധവ് ഗാഡ്ഗില്‍ ചെയര്‍മാനായി പശ്ചിമ ഘട്ടത്തെ കുറിച്ച്‌ പഠിക്കാന്‍ ഒരു കമ്മിറ്റിയെ നിയമിച്ചത്. ഗാഡ്ഗില്‍ കമ്മിറ്റിയെ കുറിച്ച്‌ ആശങ്ക ഉയര്‍ന്നപ്പോള്‍ പകരം കസ്തൂരി രംഗന്‍ ചെയര്‍മാനാക്കി പുതിയ കമ്മിറ്റിയെ നിമയിച്ചു. അവസാനം പുറത്തിറക്കിയ നാലാമത് നോട്ടിഫിക്കേഷനാണ് ഈ മാസം 26ന് അവസാനിക്കുന്നത്. നോട്ടിഫിക്കേഷന്‍ അനുസരിച്ച്‌ മലിനീകരണമുണ്ടാവുന്ന എല്ലാ പദ്ധതികളും നിര്‍ത്തിവക്കേണ്ടതുണ്ട്.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Thejas News
Top