Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
പത്തനംതിട്ടയില്‍ ഒറ്റപ്പെട്ട് റാന്നി ടൗണ്‍, പമ്പയില്‍ ജലനിരപ്പ് ഉയരുന്നു, കടകളില്‍ വെള്ളം കയറുന്നു, ആളുകളെ മാറ്റുന്നത് ഡിങ്കി ബോട്ടുകളില്‍

പത്തനംതിട്ടയില്‍ ഒറ്റപ്പെട്ട് റാന്നി ടൗണ്‍, പമ്പയില്‍ ജലനിരപ്പ് ഉയരുന്നു, കടകളില്‍ വെള്ളം കയറുന്നു, ആളുകളെ മാറ്റുന്നത് ഡിങ്കി ബോട്ടുകളില്‍

തേജസ് 1 week ago

തിരുവനന്തപുരം: പത്തനംതിട്ട ജില്ലയിലെ റാന്നിയില്‍ അതിശക്തമായ മഴ. റാന്നി ടൗണ്‍ ഏകദേശം ഒറ്റപ്പെട്ട നിലയിലാണ്. പമ്പയില്‍ അതിവേഗം ജലനിരപ്പ് ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്.

റാന്നി വടശ്ശേരിക്കര റോഡ് മുങ്ങിപ്പോയിട്ടുണ്ട്. റാന്നി ടൗണിലെ കടകളിലും വെള്ളം കയറിയിട്ടുണ്ട്. മേഖലയിലാകെ വൈദ്യുതി വിച്ഛേദിച്ചിരിക്കുകയാണ്. വീടിന്റെ മുകള്‍ നിലയിലും മറ്റും അഭയം പ്രാപിച്ചവരെ ഫയര്‍ഫോഴ്‌സ് എത്തിയാണ് രക്ഷപ്പെടുത്തിയത്.

പമ്പയിലെ അരയാഞ്ഞിലിമണ്ണ് കോസ് വേ മുങ്ങിയ അവസ്ഥയിലാണ്. വളരെപെട്ടെന്നാണ് ഇവിടെ വെള്ളം കയറിയത്. ടൗണിലെ കടകളിലെല്ലാം വെള്ളം കയറിയിരിക്കുകയാണ്. പല വീടുകളിലും ആളുകള്‍ ഒറ്റപ്പെട്ട അവസ്ഥയിലാണ്. വെളളം കയറിയ റാന്നി ടൗണിന്റെ ആകാശ ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു. ആളുകളെ ഡിങ്കി ബോട്ടുകളിലാണ് മാറ്റിയത്. കൂടുതല്‍ ഡിങ്കി ബോട്ടുകള്‍ സ്ഥലത്തേക്ക് എത്തിക്കുകയാണ്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Thejas News