Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
പൗരത്വ ബില്‍:  മുസ്‌ലിം ഐക്യ പ്രഖ്യാപനവുമായി ചേളാരിയില്‍ വന്‍ പ്രതിഷേധറാലി (വീഡിയോ)

പൗരത്വ ബില്‍: മുസ്‌ലിം ഐക്യ പ്രഖ്യാപനവുമായി ചേളാരിയില്‍ വന്‍ പ്രതിഷേധറാലി (വീഡിയോ)

തേജസ് 6 years ago

പരപ്പനങ്ങാടി: രാജ്യ വിരുദ്ധ പൗരത്വ ബില്‍ അംഗീകരിക്കില്ലന്ന പ്രഖ്യാപനവുമായി മുസ്‌ലിം ഐക്യവേദിയുടെ നേതൃത്വത്തില്‍ ചേളാരിയില്‍ വന്‍ പ്രതിഷേധറാലി. മുസ്‌ലിം ലീഗ്, എസ്ഡിപിഐ, വെല്‍ഫയര്‍ പാര്‍ട്ടി, പോപുലര്‍ ഫ്രണ്ട്, ജമാഅത്തെ ഇസ്‌ലാമി, മുജാഹിദ്, ഇരുവിഭാഗം സുന്നികള്‍ തുടങ്ങി വിവിധ മുസ്‌ലിം സംഘടനകളുടെ നേതൃത്വത്തില്‍ പടിക്കല്‍ മുതല്‍ ചേളാരി വരെ നാഷ്ണല്‍ ഹൈവെ വഴി നടന്ന പ്രധിഷേധറാലിയില്‍ നൂറ് കണക്കിന് പേരാണ് അണിനിരന്നത്.


സംഘപരിവാറിന്റെ ഹിന്ദുത്വ വല്‍കരണ ശ്രമങ്ങള്‍ക്കെതിരേ മുസ്‌ലിം സംഘടനകള്‍ ഒരേ കുടക്കീഴില്‍ അണി നിരന്നത് ശ്രദ്ധേയമായി. ഒറ്റ പെട്ട പ്രതിഷേധങ്ങളില്‍ നിന്ന് കൂട്ടായ ഇരകളുടെ ഐക്യം രാജ്യത്ത് വളര്‍ന്ന് വരുന്ന വെറുപ്പിന്റെ രാഷ്ട്രീയത്തിനെതിരായി മാറണമെന്നും, വിഭാഗിയത മറന്ന് ഒന്നിച്ചാല്‍ മാത്രമെ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് രക്ഷയുള്ളൂവെന്നും റാലിക്ക് അഭിവാദ്യം അര്‍പ്പിച്ച നേതാക്കള്‍ ഒരേ സ്വരത്തില്‍ പറഞ്ഞു.

പ്രതിഷേധത്തിന് ഹമീദ് മാസ്റ്റര്‍, ബക്കര്‍ ചെര്‍ണ്ണൂര്‍, എം എ ഖാദര്‍(മുസ്‌ലിംലീഗ്) മുസ്തഫ പാമങ്ങാടന്‍, മജീദ് മൂന്നിയൂര്‍(എസ്ഡിപിഐ), ആലിക്കുട്ടി മാസ്റ്റര്‍ (ജമാഅത്തെ ഇസ്‌ലാമി), ഹനീഫ ഹാജി (പോപുലര്‍ഫ്രണ്ട് ), മജീദ് മാസ്റ്റര്‍ (വെല്‍ഫയര്‍ പാര്‍ട്ടി ) എന്നിവര്‍ നേതൃത്വം നല്‍കി.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Thejas News