Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
പെലെയുടെ റെക്കോര്‍ഡിനൊപ്പമെത്താന്‍ ഫ്രഞ്ച് താരം മൈക്കിള്‍ ഒലീസെ

പെലെയുടെ റെക്കോര്‍ഡിനൊപ്പമെത്താന്‍ ഫ്രഞ്ച് താരം മൈക്കിള്‍ ഒലീസെ

തേജസ് 1 week ago

വാഷിങ്ടണ്‍: ലോകകപ്പില്‍ ബ്രസീല്‍ ഇതിഹാസം പെലെയുടെ റെക്കോര്‍ഡിന് ഒപ്പമെത്താന്‍ ഫ്രഞ്ച് താരം മൈക്കിള്‍ ഒലീസെ.

അഞ്ച് അസിസ്റ്റുകളുമായി 2026 ഫിഫ ലോകകപ്പില്‍ ഇതുവരെ ഏറ്റവും കൂടുതല്‍ അസിസ്റ്റുകള്‍ നല്‍കിയ താരമാണ് മൈക്കിള്‍ ഒലീസെ. സ്വീഡനുമായുള്ള ഫ്രാന്‍സിന്റെ നോക്കൗട്ട് മല്‍സരത്തില്‍ രണ്ട് അസിസ്റ്റുകളാണ് താരം നല്‍കിയത്. ഇപ്പോള്‍ പെലെയുടെ റെക്കോര്‍ഡിന് ഒപ്പമെത്താനുള്ള ഓട്ടത്തിലാണ് താരം.

നിലവില്‍ ഒരു ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ അസിസ്റ്റുകള്‍ നല്‍കുന്ന താരമെന്ന നേട്ടം പെലെയ്ക്ക് സ്വന്തമാണ്. 1970ലെ ലോകകപ്പില്‍ ആറ് അസിസ്റ്റുകളാണ് പെലെ നല്‍കിയത്. അഞ്ച് അസിസ്റ്റുകളുമായി ഒലീസെ തൊട്ടുപിന്നില്‍ തന്നെയുണ്ട്. ഒരു അസിസ്റ്റ് കൂടെ സ്വന്തമാക്കാനായാല്‍ ഒലീസേയ്ക്ക് പെലെയുടെ നേട്ടത്തിനൊപ്പം എത്താനാകും.

നേരത്തെ ഫ്രഞ്ച് ഇതിഹാസം പാട്രിക് വിയേര ഒലീസെയെ പ്രശംസിച്ച്‌ രംഗത്തെത്തിയിരുന്നു. ഒരുകാലത്ത് ഫ്രാന്‍സിന് മിഷേല്‍ പ്ലാറ്റിനിയും സിദാനുമൊക്കെ ഉണ്ടായിരുന്നുവെന്നും എന്നാല്‍ ഇന്ന് ഒലീസെ ഉണ്ടെന്നുമാണ് വിയേര പറയുന്നത്. സമീപഭാവിയില്‍ ബാലണ്‍ ഡി'ഓര്‍ നേടാന്‍ സാധ്യതയുള്ള കളിക്കാരാനായും ഒലീസെയെ വിയേര വിലയിരുത്തുന്നു.

മറ്റ് മുന്‍നിര താരങ്ങളെ പോലെ തന്നെ മികച്ച പ്രകടനമാണ് ഒലീസേയും പുറത്തെടുക്കുന്നത്. എന്നാല്‍, ഫ്രഞ്ച് പടയുടെ അപരാജിച്ച മുന്നേറ്റത്തില്‍ കിലിയന്‍ എംബപ്പേയും ഡംബെലെയും ഏറെ പ്രശംസിക്കപ്പെടുമ്പോള്‍ അധികം ശ്രദ്ധിക്കപ്പെടാതെ പോകുന്ന താരമാണ് ഒലീസെ. ഇത്രയും മികച്ച പ്രകടനം വച്ച്‌ ഫ്രാന്‍സ് ഫൈനലില്‍ വരെ എത്താനുള്ള സാധ്യകളാണ് നിലവിലുള്ളത്. അങ്ങനെയാണെങ്കില്‍ വരും കളികളില്‍ ഒലീസെ ഇനിയും അസിസ്റ്റുകള്‍ നല്‍കുമെന്നും ആരാധകര്‍ പ്രതീക്ഷിക്കുന്നുണ്ട്.

റൈറ്റ് വിങ്ങര്‍ പൊസിഷനില്‍ ആണെങ്കിലും പരമാവധി മധ്യനിരയില്‍ നിന്നും മുന്നേറ്റത്തിലേക്ക് പന്തെത്തിക്കുന്ന അറ്റാക്കിങ്ങ് മിഡ്ഫീല്‍ഡര്‍ റോളിലാണ് ഒലിസെയെ കഴിഞ്ഞ മല്‍സരങ്ങളില്‍ കാണാന്‍ കഴിഞ്ഞത്. ഫ്രാന്‍സില്‍ ഗ്രീസ്മാന്‍ ഒഴിച്ചിട്ടുപോയ വിടവ് നികത്താന്‍ ഒലിസെയ്ക്ക് സാധിക്കുമെന്നാണ് ഫ്രഞ്ച് ആരാധകര്‍ വിലയിരുത്തുന്നത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Thejas News