ഗസ സിറ്റി: വെടിനിര്‍ത്തല്‍ പ്രഖ്യാപനം നില നില്‍ക്കുമ്പോഴും ഫലസ്തീനിലും ലബ്‌നാനിലും അതിക്രമം തുടര്‍ന്ന് ഇസ്രായേല്‍ സൈന്യം.
ഗസയില്‍ നടത്തിയ ആക്രമണത്തില്‍ ഫലസ്തീന്‍ ഫുട്‌ബോള്‍ ഗോള്‍കീപ്പര്‍ സലീം അല്‍-അഷ്‌കര്‍ (32) കൊല്ലപ്പെട്ടു. അധിനിവേശ വെസ്റ്റ് ബാങ്കില്‍ അതിക്രമിച്ചെത്തിയ ഇസ്രായേല്‍ സൈന്യം വീടുകളും കെട്ടിടങ്ങളും തകര്‍ത്തു.
ഇസ്രായേല്‍ സൈന്യം അധിനിവേശ ഫലസ്തീന്‍ പ്രദേശത്തുടനീളം രാത്രിയിലും ഇന്ന് പുലര്‍ച്ചെയും റെയ്ഡുകളും അറസ്റ്റുകളും തുടര്‍ന്നു. പുലര്‍ച്ചെ നബ്ലസ് നഗരത്തില്‍ ഇസ്രായേല്‍ സൈന്യം അതിക്രമിച്ചു കയറി. നിരവധി ഫലസ്തീന്‍ വീടുകളില്‍ പരിശോധന നടത്തി, താമസക്കാരെ ചോദ്യം ചെയ്തു.
പ്രദേശത്ത് റെയ്ഡ് നടത്തിയ ശേഷം നബ്ലസിന് തെക്ക് ഡുമ ഗ്രാമത്തിലെ ഫലസ്തീനികളുടെ ഉടമസ്ഥതയിലുള്ള ഒരു കാര്‍ഷിക കെട്ടിടം സൈന്യം തകര്‍ത്തു.
സാല്‍ഫിറ്റിലെ കാഫര്‍ അദ്-ദിക് പട്ടണത്തിന് പടിഞ്ഞാറ് സ്ഥിതി ചെയ്യുന്ന ഖല്ലത്ത് അല്‍-ഹറാമിയ പ്രദേശത്തെ രണ്ട് കെട്ടിടങ്ങളും ഇസ്രായേല്‍ സൈന്യം തകര്‍ത്തു. ഓപ്പറേഷനില്‍ അഞ്ച് ഫലസ്തീന്‍ യുവാക്കളെ രണ്ട് മണിക്കൂറിലധികം തടഞ്ഞുവച്ചു. ഇസ്രായേല്‍ കുടിയേറ്റക്കാരുടെ നേതൃത്വത്തിലും ഫലസ്തീനികള്‍ക്ക് അതിക്രമം നടത്തി.
റമല്ലയുടെ വടക്ക് ഭാഗത്തുള്ള അതാര പട്ടണത്തിലെ ഡസന്‍ കണക്കിന് ഇസ്രായേലി കുടിയേറ്റക്കാര്‍ ഒരു ഫലസ്തീന്‍ വീട് പിടിച്ചെടുത്തു.
ബെത്ലഹേമിന്റെ തെക്ക് ഭാഗത്തുള്ള അല്‍-ഖാദര്‍ പട്ടണത്തില്‍ ഇസ്രായേല്‍ സൈന്യം അതിക്രമിച്ചു കയറി.
അധിവസിച്ച വെസ്റ്റ് ബാങ്കിലെ വടക്കന്‍ ഗ്രാമമായ മുഖ്മാസില്‍ സുരക്ഷാ സേന റെയ്ഡ് നടത്തിയതായി ഇസ്രായേല്‍ സൈന്യം അറിയിച്ചു. ഗ്രാമത്തില്‍ അതിക്രമിച്ച് കടന്ന നിരവധി ഇസ്രായേലികളുമായുള്ള ബന്ധം നഷ്ടപ്പെട്ടതിനെത്തുടര്‍ന്നാണ് സൈന്യം പരിശോധന നടത്തിയത്. സുരക്ഷാ പ്രശ്‌നം നിലവിലുള്ളതിനാല്‍ പ്രദേശത്ത് തുടരുമെന്ന് സൈന്യം അറിയിച്ചു.
ലബ്‌നാനിലും ഇസ്രായേല്‍ അതിക്രമം തുടരുകയാണെന്ന് അല്‍ ജസീറ റിപോര്‍ട്ട് ചെയ്തു. തെക്കന്‍ ലബ്‌നാനില്‍ ഇസ്രായേല്‍ സൈന്യം ഡ്രോണ്‍ ആക്രമണം നടത്തി. കഴിഞ്ഞയാഴ്ച വെടി നിര്‍ത്തലിനുള്ള കരാറില്‍ ഒപ്പുവെച്ചിട്ടും ഇസ്രായേല്‍ തെക്കന്‍ ലെബനനില്‍ ആക്രമണം തുടരുകയാണ്.
കഴിഞ്ഞ 24 മണിക്കൂറിനിടെ നിരവധി ആക്രമണങ്ങളാണ് റിപോര്‍ട്ട് ചെയ്തത്. ഖിയാമില്‍ നിന്ന് കനത്ത വെടിവയ്പ്പ് കേട്ടതായി പ്രദേശവാസികള്‍ പറഞ്ഞു. തെക്കന്‍ ലെബനനിലെ നബതിഹ് അല്‍-ഫൗഖയെ ലക്ഷ്യമിട്ട് ഇസ്രായേലി ഡ്രോണ്‍ ആക്രമണം നടത്തി.
ഇസ്രായേല്‍ അതിര്‍ത്തിക്കടുത്തുള്ള ബിന്റ് ജ്‌ബെയില്‍ ജില്ലയിലെ ഹദ്ദാത്ത, ബെയ്റ്റ് യാഹൂണ്‍ എന്നീ ഗ്രാമങ്ങളില്‍ ഇസ്രായേല്‍ സൈന്യം കെട്ടിടങ്ങളും ഫലസ്തീനികളുടെ വീടുകളും തകര്‍ത്തു. ഇസ്രായേല്‍ അതിര്‍ത്തിക്കടുത്തുള്ള തെക്കന്‍ ലെബനനിലെ യാറ്റര്‍ എന്ന ഗ്രാമത്തില്‍ ഒരു ഇസ്രായേലി ഡ്രോണ്‍ മൂന്ന് സ്റ്റണ്‍ ഗ്രനേഡുകള്‍ വര്‍ഷിച്ചു.

