Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഫിഫ ലോകകപ്പ് 2026; കാനഡയെ തകര്‍ത്ത് മൊറോക്കോ ക്വാര്‍ട്ടറില്‍

ഫിഫ ലോകകപ്പ് 2026; കാനഡയെ തകര്‍ത്ത് മൊറോക്കോ ക്വാര്‍ട്ടറില്‍

തേജസ് 11 hrs ago

ടെക്‌സസ്: ഫിഫ ലോകകപ്പിന്റെ ആദ്യ പ്രീ ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ കാനഡയെ തകര്‍ത്ത് മൊറോക്കോ. എതിരില്ലാത്ത മൂന്ന് ഗോളിനാണ് കാനഡയെ തകര്‍ത്ത് മൊറോക്കോ ക്വാര്‍ട്ടറില്‍ പ്രവേശിച്ചത്.

ഉനാഹിയുടെ ഇരട്ട ഗോളാണ് മൊറോക്കോയെ രക്ഷിച്ചത്. 50, 82 മിനിറ്റുകളിലായിരുന്നു ഉനാഹിയുടെ ഗോള്‍. സുഫിയാനെ റഹീമി മൂന്നാം ഗോള്‍ നേടി. രണ്ടാം പകുതിയുടെ ഇഞ്ചുറി ടൈമിലായിരുന്നു ഗോള്‍. മല്‍സരത്തിലുടനീളം ഇരുടീമുകളും മികച്ച മുന്നേറ്റങ്ങള്‍ നടത്തി. രണ്ടാം പകുതിയിലാണ് മൂന്നുഗോളുകളും പിറന്നത്. പരുക്കന്‍ അടവുകള്‍ കണ്ട മല്‍സരത്തില്‍ ഇരു ടീമിലെയും നാല് താരങ്ങള്‍ വീതം യെല്ലോ കാര്‍ഡ് കണ്ടു.

50ാം മിനിറ്റിലാണ് മൊറോക്കോ മുന്നിലെത്തിയത്. അഷ്റഫ് ഹക്കിമിയുടെ പാസിനെ ഷോട്ടിലൂടെ അസ്സെദിന്‍ ഔനാഹി മൊറോക്കോയെ മുന്നിലെത്തിച്ചു. ഗോള്‍വീണതോടെ കളി കടുത്തു. തിരിച്ചടിക്കാനായി കാനഡ ആഞ്ഞുശ്രമിച്ചതോടെ മൊറോക്കോ ശക്തമായ പ്രതിരോധമുയര്‍ത്തി. പകരക്കാരെ കളത്തിലിറക്കി ഇരുടീമുകളും മുന്നേറി. തിരിച്ചടിക്കാനുള്ള ശ്രമത്തിനിടെ കാനഡ വീണ്ടും ഞെട്ടി. 82ാം മിനിറ്റില്‍ മൊറോക്കോ രണ്ടാം ഗോള്‍ കണ്ടെത്തി. മികച്ച കൗണ്ടര്‍ അറ്റാക്കിനൊടുക്കമാണ് ഗോള്‍ പിറന്നത്. വലതുവിങ്ങില്‍ നിന്ന് ബ്രാഹിം ഡയസ് നല്‍കിയ പാസ് ഔനാഹി ലക്ഷ്യത്തിലെത്തിച്ചു. ഗോള്‍ പിറന്നതിന് ശേഷവും മൊറോക്കോ മികച്ച നീക്കങ്ങള്‍ നടത്തി. മറുവശത്ത് കാനഡയുടെ ഗോള്‍ശ്രമങ്ങളെല്ലാം അറ്റ്‌ലസ് ലയണ്‍ പ്രതിരോധിച്ചു. അതോടെ കാനഡയ്ക്ക് മല്‍സരത്തിലേക്ക് തിരിച്ചുവരാനായില്ല. ഇഞ്ചുറി സമയത്ത് സൂഫിയാന റഹീമി മൂന്നാം ഗോളും കണ്ടെത്തിയതോടെ കാനഡയുടെ പതനം പൂര്‍ണമായി.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Thejas News