Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
'ഫുട്‌ബോള്‍ എന്താണെന്ന് ഖാലിദ് ജമീലിന് അറിയില്ല'; ഇന്ത്യന്‍ കോച്ചിനെതിരേ വിമര്‍ശനവുമായി കേരളാ ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍ ആഷ്ലി വെസ്റ്റ്വുഡ്

'ഫുട്‌ബോള്‍ എന്താണെന്ന് ഖാലിദ് ജമീലിന് അറിയില്ല'; ഇന്ത്യന്‍ കോച്ചിനെതിരേ വിമര്‍ശനവുമായി കേരളാ ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍ ആഷ്ലി വെസ്റ്റ്വുഡ്

തേജസ് 2 days ago

ന്യൂഡല്‍ഹി: ഇന്ത്യന്‍ സീനിയര്‍ ഫുട്‌ബോള്‍ ടീം പരിശീലകന്‍ ഖാലിദ് ജമീലിനെതിരേ വിമര്‍ശനവുമായി കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍ ആഷ്ലി വെസ്റ്റ്വുഡ്.

ഫുട്‌ബോള്‍ എന്താണെന്ന് ഖാലിദ് ജമീലിന് അറിയില്ലെന്നും ഇന്ത്യന്‍ ടീമിനെ വളര്‍ത്താന്‍ അദ്ദേഹത്തിന് കഴിയില്ലെന്നുമാണ് ആഷ്ലി പറഞ്ഞത്. ആഷ്ലി വെസ്റ്റ്വുഡിന്റെ വിമര്‍ശനത്തെ അനുകൂലിച്ചും എതിര്‍ത്തും ആരാധകരും രംഗത്തെത്തി.

'ഇന്ത്യ തെറ്റായ പരിശീലകനെയാണ് തിരഞ്ഞെടുത്തത്. എന്റെ കാഴ്ചപ്പാടില്‍ ഖാലിദ് ജമീലിന് ഫുട്‌ബോള്‍ അറിയില്ല. അദ്ദേഹം മെച്ചപ്പെടുമോയെന്ന് കാത്തിരുന്ന് കാണണം. എന്നാല്‍ എന്റെ അഭിപ്രായത്തില്‍ അതിന് സാധ്യതയില്ല' ആഷ്ലി വെസ്റ്റ്വുഡ് പറഞ്ഞു. ഖാലിദ് ജമീലിന് കീഴില്‍ കളിക്കാന്‍ താല്‍പര്യമില്ലാത്ത ചില ഇന്ത്യന്‍ താരങ്ങളെ തനിക്ക് അറിയാമെന്നും അദ്ദേഹം പറഞ്ഞു.

മുന്‍പ്, ഐ-ലീഗില്‍ ബെംഗളൂരു എഫ് സി പരിശീലകനായി വെസ്റ്റ്വുഡ് പ്രവര്‍ത്തിച്ചിരുന്നു. അതേ സമയത്ത് ജമീല്‍ മുംബൈ എഫ് സി പരിശീലകന്‍ ആയിരുന്നു. മല്‍സരങ്ങള്‍ക്കിടയില്‍ ഇരുവരും പരസ്പരം ഏറ്റുമുട്ടിയിട്ടുണ്ട്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Thejas News