Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
പിഎസ്ജിയുടെ ചാംപ്യന്‍സ് ലീഗ് കിരീടം; വിജയാഘോഷത്തിനിടെ ഫ്രാന്‍സില്‍ അക്രമം, 780 പേര്‍ അറസ്റ്റില്‍

പിഎസ്ജിയുടെ ചാംപ്യന്‍സ് ലീഗ് കിരീടം; വിജയാഘോഷത്തിനിടെ ഫ്രാന്‍സില്‍ അക്രമം, 780 പേര്‍ അറസ്റ്റില്‍

തേജസ് 4 months ago

പാരീസ്: ചാംപ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ പി എസ് ജി കിരീടം നേടിയതിന്റെ ആഘോഷം അതിരുകടന്നു. പാരീസിലും സമീപപ്രദേശങ്ങളിലും വിജയാഘോഷത്തിന്റെ ഭാഗമായുണ്ടായ അക്രമസംഭവങ്ങളില്‍ 780 പേര്‍ അറസ്റ്റിലായി.

ഇതിനിടെയുണ്ടായ റോഡപകടത്തില്‍ ഒരാള്‍ മരിച്ചു. ശനിയാഴ്ച രാത്രി ഇന്ത്യന്‍ സമയം 9.30 മുതല്‍ ഹംഗറിയിലെ ബുദാപെസ്റ്റിലായിരുന്നു കളി. ഇംഗ്ലീഷ് ക്ലബ്ബായ ആഴ്‌സനലിനെ പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ 4-3 ന് തോല്‍പ്പിച്ച്‌ പി എസ് ജി തുടര്‍ച്ചയായ രണ്ടാംതവണയും കിരീടം നേടി. നിശ്ചിതസമയത്തും എക്‌സ്ട്രാ ടൈമിലും 1-1 ആയതോടെയാണ് കളി ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്.

കഴിഞ്ഞവര്‍ഷവും കിരീടനേട്ടത്തിനുശേഷം ക്രമസമാധാന പ്രശ്നമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ഇക്കുറി 22,000-ത്തോളം പോലീസുകാരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിയോഗിച്ചിരുന്നു. ചിലയിടങ്ങളില്‍ ആരാധകര്‍ പോലീസുമായി ഏറ്റുമുട്ടി. പടക്കംപൊട്ടിക്കുന്നതിനിടെ ഒട്ടേറെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു.ആഘോഷത്തിനിടെയുണ്ടായ ബൈക്ക് അപകടത്തിലാണ് ഒരു യുവാവ് മരിച്ചത്. ഇതിനിടെ വ്യാപകമായി മോഷണശ്രമവുമുണ്ടായി.

പാരീസിലെ തിരക്കേറിയ വിനോദസഞ്ചാര കേന്ദ്രമായ ഷാംപ് എലിസിയില്‍ ആയിരക്കണക്കിന് ആളുകള്‍ തമ്പടിച്ചിരുന്നു. ഇവിടെയും സ്ഥിതി നിയന്ത്രണാതീതമായതിനാല്‍ ഞായറാഴ്ചത്തെ വിജയാഘോഷത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Thejas News