തിരുവനന്തപുരം: കേരള പോലിസിന്റെ ഓണ്‍ലൈന്‍ ഫയല്‍ നീക്കത്തിനായി ഉപയോഗിക്കുന്ന 'അയാപ്‌സ്' സോഫ്റ്റ്‌വെയറിന് നേരെ മാല്‍വെയര്‍ ആക്രമണശ്രമം.
സൈബര്‍ ആക്രമണത്തെ തുടര്‍ന്ന് വെബ്‌സൈറ്റിന്റെ പ്രവര്‍ത്തനം അല്‍പ്പസമയത്തേക്ക് തടസ്സപ്പെട്ടെങ്കിലും ഉദ്യോഗസ്ഥര്‍ പ്രശ്‌നം ഉടന്‍ പരിഹരിച്ച് സേവനം പുനസ്ഥാപിച്ചു.
ആക്രമണശ്രമത്തെ തുടര്‍ന്ന് ചുരുങ്ങിയ സമയത്തേക്ക് ഫയല്‍ നീക്കം തടസ്സപ്പെട്ടതല്ലാതെ മറ്റു സുരക്ഷാ വീഴ്ചകളൊന്നും ഉണ്ടായിട്ടില്ലെന്ന് പോലിസ് അറിയിച്ചു. ഫയലുകളിലെ വിവരങ്ങള്‍ പൂര്‍ണമായും സുരക്ഷിതമാണെന്നും പോലിസ് വ്യക്തമാക്കി. വെബ്‌സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടിട്ടില്ലെന്നും, അതിന് വേണ്ടിയുള്ള ശ്രമമാണ് നടന്നതെന്നും സൈബര്‍ ഡിവിഷന്‍ സ്ഥിരീകരിച്ചു. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആവശ്യമായ സുരക്ഷാ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.

