തെഹ്‌റാന്‍: ഗള്‍ഫ് മേഖലയില്‍ ഇറാന്‍ നടത്തിയ പ്രതികാര ആക്രമണങ്ങള്‍ അമേരിക്കയ്ക്ക് ഒരു പാഠമാകണമെന്ന് ഇറാന്റെ റെവല്യൂഷണറി ഗാര്‍ഡ് .ഹോര്‍മുസ് കടലിടുക്കിന് സമീപം ഇറാനിയന്‍ എണ്ണ ടാങ്കറില്‍ യുഎസ് സൈന്യം ഇന്നലെ രാത്രി വ്യോമാക്രമണം നടത്തിയതായും കപ്പലിന്റെ എഞ്ചിന്‍ മുറിക്ക് കേടുപാടുകള്‍ സംഭവിച്ചതായും ഐആര്‍ജിസി പ്രസ്താവനയില്‍ പറഞ്ഞു.
മറുപടിയായി, 'പനയ' എന്ന് പേരുള്ള യുഎസ്-സയണിസ്റ്റ് കപ്പലിനെ മിസൈലുകള്‍ ഉപയോഗിച്ച് ലക്ഷ്യമിട്ടതായി ഐആര്‍ജിസി അവകാശപ്പെട്ടു.'ഏതെങ്കിലും ആക്രമണാത്മക നടപടിക്ക് കൂടുതല്‍ കടുത്ത പ്രതികരണം നേരിടേണ്ടിവരുമെന്ന് ഞങ്ങള്‍ ഇതിനകം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഹോര്‍മുസ് കടലിടുക്കിന്റെ സുരക്ഷയെ ദുര്‍ബലപ്പെടുത്തിയതിന് യുഎസ് സൈന്യം കനത്ത വില നല്‍കേണ്ടിവരും,' ഐആര്‍ജിസി പറഞ്ഞു.

