Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
പ്രവാസി മലയാളി മദീനയില്‍ വാഹനാപകടത്തില്‍ മരിച്ചു

പ്രവാസി മലയാളി മദീനയില്‍ വാഹനാപകടത്തില്‍ മരിച്ചു

തേജസ് 22 hrs ago

മദീന: മലപ്പുറം ജില്ലയിലെ വണ്ടൂര്‍ പാലക്കോട് സ്വദേശി നൗഫല്‍ പതിയമ്പാറ (36) മദീനയില്‍ വാഹനാപകടത്തില്‍ മരിച്ചു.

അവധി കഴിഞ്ഞ് നാലു മാസം മുമ്പാണ് അദ്ദേഹം മദീനയില്‍ തിരിച്ചെത്തിയത്. ആഷ്ടെല്‍ ഇന്റര്‍നാഷനല്‍ കമ്പനിയുടെ സെയില്‍സ് ഡിപ്പാര്‍ട്ട്‌മെന്റില്‍ ജീവനക്കാരനായിരുന്നു. നേരത്തെ ജിദ്ദയിലെ ആഷ്ടെല്‍ ഇന്റര്‍നാഷനല്‍ കമ്പനിയില്‍ ജോലി ചെയ്തിരുന്ന നൗഫല്‍, രണ്ടര വര്‍ഷങ്ങള്‍ക്ക് മുമ്പാണ് മദീനയിലെ ബ്രാഞ്ചിലേക്ക് മാറിയത്.

അലവിക്കുട്ടി - മറിയുമ്മ ദമ്പതികളുടെ മകനാണ്. മുന്‍ഷിദയാണ് ഭാര്യ. രണ്ടു മക്കളുമുണ്ട്. മദീനയിലെ അഹമ്മദി ഹോസ്പിറ്റലില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നിയമനടടികള്‍ പൂര്‍ത്തിയാക്കാന്‍ കമ്പനി പ്രതിനിധികളും വിവിധ സാമൂഹിക പ്രവര്‍ത്തകരും രംഗത്തുണ്ട്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Thejas News