Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
റിയാദ് കിങ് ഖാലിദ് രാജ്യാന്തര വിമാനത്താവളം പൂര്‍ണമായി അടച്ചു

റിയാദ് കിങ് ഖാലിദ് രാജ്യാന്തര വിമാനത്താവളം പൂര്‍ണമായി അടച്ചു

തേജസ് 1 week ago

റിയാദ്: റിയാദ് കിങ് ഖാലിദ് രാജ്യാന്തര വിമാനത്താവളം ഈ മാസം 17 വരെ അടച്ചിടുമെന്ന് അധികൃതര്‍ അറിയിച്ചു. മേഖലയിലെ സംഘര്‍ഷം കണക്കിലെടുത്താണ് ഇതെന്നും വ്യക്തമാക്കി.

സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലെ കിങ് ഖാലിദ് രാജ്യാന്തര വിമാനത്താവളത്തിനു നേരെ കഴിഞ്ഞ ദിവസവും ആക്രമണം നടന്നതില്‍ ആശങ്കകള്‍ ഉണ്ടായിരുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കഴിഞ്ഞ ദിവസം ഹൂതി വിമതര്‍ നടത്തിയ രൂക്ഷമായ ആക്രമണത്തിന്റെ തുടര്‍ച്ചയായി ഇന്നലെ വൈകിട്ടും വിമാനത്താവളത്തിലെ നാലാം ടെര്‍മിനലിലേക്ക് പ്രൊജക്‌റ്റൈല്‍ പതിച്ച്‌ വലിയ തീപിടിത്തമുണ്ടായി. വിമാനത്താവളത്തിനു സമീപത്തേക്ക് കുതിച്ചെത്തിയ ക്രൂസ് മിസൈല്‍ സൗദി വ്യോമസേന തകര്‍ത്തതായി സഖ്യസേന വക്താവ് മേജര്‍ ജനറല്‍ തുര്‍ക്കി അല്‍ മാലിക്കി അറിയിച്ചിരുന്നു.

ശനിയാഴ്ച റിയാദ് വിമാനത്താവളത്തിലുണ്ടായ അതിരൂക്ഷമായ ആക്രമണത്തില്‍ കൊല്ലപ്പെട്ട 12 പേരില്‍ ഒരു ഇന്ത്യക്കാരനും ഉള്‍പ്പെടുന്നുവെന്ന് റിയാദിലെ ഇന്ത്യന്‍ എംബസി സ്ഥിരീകരിച്ചു. പരുക്കേറ്റ മറ്റ് 11 ഇന്ത്യക്കാരില്‍ മൂന്നുപേര്‍ തീവ്രപരിചരണ വിഭാഗത്തില്‍ (ഐസിയു) തുടരുകയാണ്. രണ്ടുപേര്‍ വാര്‍ഡില്‍ ചികിത്സയിലുള്ളപ്പോള്‍ ബാക്കിയുള്ളവര്‍ ആശുപത്രി വിട്ടു. പരുക്കേറ്റവരില്‍ ഉംറ തീര്‍ഥാടനത്തിനായി ജിദയിലേക്ക് തിരിക്കാനിരുന്ന ഒമാനി ഡോക്ടറും ആറ് പാക്കിസ്ഥാന്‍ പൗരന്മാരും ഉള്‍പ്പെടുന്നു. കൊല്ലപ്പെട്ടവരില്‍ ഉംറ തീര്‍ഥാടകരും ഉണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Thejas News