Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
രൂപയ്ക്ക് വീണ്ടും ഇടിവ്; ആഗോള സംഘര്‍ഷവും എണ്ണവിലയും സമ്മര്‍ദ്ദം കൂട്ടുന്നു

രൂപയ്ക്ക് വീണ്ടും ഇടിവ്; ആഗോള സംഘര്‍ഷവും എണ്ണവിലയും സമ്മര്‍ദ്ദം കൂട്ടുന്നു

തേജസ് 3 weeks ago

മുംബൈ: പശ്ചിമേഷ്യയിലെ ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങള്‍ മൂലം ആഗോള വിപണികളില്‍ അനിശ്ചിതത്വം ശക്തമാകുന്നതിനിടെ, രൂപയുടെ മൂല്യം ഇന്ന് വ്യാപാരത്തിന്റെ തുടക്കത്തില്‍ ഇടിവ് രേഖപ്പെടുത്തി.

യുഎസ് ഡോളറിനെതിരേ 11 പൈസ കുറഞ്ഞ് രൂപ 94.95 എന്ന നിലയിലെത്തി.

ഇറക്കുമതിയെ ആശ്രയിക്കുന്ന രാജ്യങ്ങള്‍ക്ക് വെല്ലുവിളിയായ ഉയര്‍ന്ന എണ്ണവിലയും രൂപയെ ബാധിക്കുന്ന പ്രധാന ഘടകമാണ്. ആഗോള എണ്ണ മാനദണ്ഡമായ ബ്രെന്റ് ക്രൂഡ് ഓയില്‍ ബാരലിന് 108 ഡോളറിന് സമീപം തുടരുന്നത് വിപണിയില്‍ സമ്മര്‍ദ്ദം വര്‍ധിപ്പിക്കുന്നു. ഭൗമരാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ക്കിടയില്‍ വിദേശ നിക്ഷേപകര്‍ ഇന്ത്യന്‍ വിപണിയില്‍ നിന്ന് മൂലധനം പിന്‍വലിക്കുന്നതും രൂപയുടെ ഇടിവിന് കാരണമായി. ഇന്റര്‍ബാങ്ക് വിദേശനാണ്യ വിപണിയില്‍ വ്യാപാരം ആരംഭിക്കുമ്പോഴേക്കും രൂപ 94.95 എന്ന നിലയിലേക്ക് താഴ്ന്നു. മുന്‍ വ്യാപാര ദിവസമായ ഏപ്രില്‍ 30ന് ഡോളറിനെതിരേ 94.84 എന്ന നിലയിലായിരുന്നു രൂപയുടെ ക്ലോസിങ്.

അതേസമയം, പ്രധാന ആറു കറന്‍സികളോട് താരതമ്യം ചെയ്ത് ഡോളറിന്റെ ശക്തി അളക്കുന്ന ഡോളര്‍ ഇന്‍ഡക്‌സ് 0.03 ശതമാനം ഉയര്‍ന്ന് 98.19 എന്ന നിലയില്‍ വ്യാപാരം നടത്തി. കൂടാതെ, ബ്രെന്റ് ക്രൂഡ് ഫ്യൂച്ചേഴ്‌സ് 0.34 ശതമാനം വര്‍ധിച്ച്‌ ബാരലിന് 108.54 ഡോളറിലെത്തി, ഇത് ആഗോള വിപണികളിലെ ആശങ്കകള്‍ തുടരുന്നതിന്റെ സൂചനയായി വിലയിരുത്തപ്പെടുന്നു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Thejas News