Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
സിഎംആര്‍എല്‍-എക്സാലോജിക് ഇടപാടിലെ ഇഡി കേസില്‍ തല്‍ക്കാലം പ്രതികരിക്കേണ്ടെന്ന് സിപിഐ

സിഎംആര്‍എല്‍-എക്സാലോജിക് ഇടപാടിലെ ഇഡി കേസില്‍ തല്‍ക്കാലം പ്രതികരിക്കേണ്ടെന്ന് സിപിഐ

തിരുവനന്തപുരം: സിഎംആര്‍എല്‍-എക്സാലോജിക് ഇടപാടിലെ ഇഡി കേസില്‍ തല്‍ക്കാലം പ്രതികരിക്കേണ്ടെന്ന് സിപിഐ സംസ്ഥാന സെക്രട്ടേറിയേറ്റ് തീരുമാനം.

കേസിന്റെ വിശദാംശങ്ങള്‍ പൂര്‍ണമായി വ്യക്തമല്ലാത്ത സാഹചര്യത്തിലാണ് പ്രതികരണം വേണ്ടെന്ന് തീരുമാനിച്ചത്. ഹവാല ഉള്‍പ്പെടെയുളള ആരോപണങ്ങള്‍ ഉളളതിനാല്‍ കൂടുതല്‍ വ്യക്തത വന്നശേഷം നിലപാട് വ്യക്തമാക്കിയാല്‍ മതിയെന്നാണ് സെക്രട്ടേറിയേറ്റിലെ ധാരണ. സെപ്റ്റംബര്‍ 17ന് ചേരുന്ന സംസ്ഥാന സെക്രട്ടേറിയേറ്റ് വിഷയം വീണ്ടും അവലോകനം ചെയ്യും.

അതേസമയം, ഇഡി പ്രതിപക്ഷ നേതാക്കളെ വേട്ടയാടുന്നുവെന്ന നിലപാടാണ് സിപിഐ ദേശീയ കൗണ്‍സില്‍ അംഗീകരിച്ച പ്രമേയത്തിലുള്ളത്. അതിനാല്‍ ഇഡിക്ക് അനുകൂലമായ പ്രതികരണം നടത്തുന്നത് കേന്ദ്ര നിലപാടിന് വിരുദ്ധമാകുമെന്ന വിലയിരുത്തലുമുണ്ട്.

കേസുമായി ബന്ധപ്പെട്ട് നേരത്തെ പുതിയ സംഭവവികാസങ്ങള്‍ ഉണ്ടായപ്പോഴെല്ലാം 'രാഷ്ട്രീയം വേറെ, ബിസിനസ് വേറെ' എന്നായിരുന്നു സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ പ്രതികരണം. എന്നാല്‍ കേസ് പ്രതിപക്ഷ നേതാവിലേക്ക് എത്തുമ്പോള്‍ സിപിഐ ശക്തമായ പിന്തുണയുമായി രംഗത്തെത്തുമെന്നാണ് സിപിഎം ഉള്‍പ്പെടെ പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ സിപിഐ നേതാക്കളാരും തല്‍ക്കാലം ഈ വിഷയത്തില്‍ പ്രതികരിക്കില്ല.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Thejas News