Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
സിജെപി സ്ഥാപകനെതിരേ ഇഡി, എന്‍ഐഎ അന്വേഷണം വേണം; അലഹബാദ് ഹൈകോടതിയില്‍ ബിജെപി പ്രവര്‍ത്തകന്റെ ഹരജി

സിജെപി സ്ഥാപകനെതിരേ ഇഡി, എന്‍ഐഎ അന്വേഷണം വേണം; അലഹബാദ് ഹൈകോടതിയില്‍ ബിജെപി പ്രവര്‍ത്തകന്റെ ഹരജി

തേജസ് 2 weeks ago
സിജെപി സ്ഥാപകനെതിരേ ഇഡി, എന്‍ഐഎ അന്വേഷണം വേണം; അലഹബാദ് ഹൈകോടതിയില്‍ ബിജെപി പ്രവര്‍ത്തകന്റെ ഹരജി

അലഹബാദ്: സമൂഹ മാധ്യമങ്ങളില്‍ തരംഗമായ കോക്രോച്ച്‌ ജനതാ പാര്‍ട്ടി (സിജെപി) സ്ഥാപകന്‍ അഭിജിത്ത് ദീപ്കക്കെതിരേ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും(ഇഡി), ദേശീയ അന്വേഷണ ഏജന്‍സിയും(എന്‍ഐഎ) അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് അലഹാബാദ് ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹരജി.

കര്‍ണാടകയിലുള്ള ബിജെപി പ്രവര്‍ത്തകനായ എസ് വിഗ്‌നേഷ് ശിശിറാണ് ഹരജി ഫയല്‍ ചെയ്തിരിക്കുന്നത്.

കോക്രോച്ച്‌ ജനതാ പാര്‍ട്ടിക്കെതിരേ അന്വേഷണം പ്രഖ്യാപിക്കുന്നതിനൊപ്പം സിജെപിയുടെ എല്ലാ സമൂഹികമാധ്യമ അക്കൗണ്ടുകളും ഉടനടി ബ്ലോക്ക് ചെയ്യണമെന്നും എക്‌സ്, ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക്, യുട്യൂബ് തുടങ്ങിയ പ്ലാറ്റ്ഫോമുകളിലെ അക്കൗണ്ടുകള്‍ റദ്ദാക്കാന്‍ അടിയന്തര ഉത്തരവിടണമെന്നും ഹരജിയില്‍ പറയുന്നു. കേന്ദ്ര സര്‍ക്കാരിനെതിരേ യുദ്ധംചെയ്യാന്‍ യുവാക്കളെ പ്രേരിപ്പിക്കുന്നു എന്നാണ് ഹരജിയിലെ പ്രധാന ആരോപണം. മുന്‍പ് രാഹുല്‍ ഗാന്ധിക്കെതിരേ ബ്രിട്ടീഷ് പൗരത്വം ആരോപിച്ച്‌ അലഹാബാദ് ഹൈക്കോടതിയില്‍ ഹരജി നല്‍കിയതും ഇയാളായിരുന്നു.

അതേസമയം, കോക്രോച്ച്‌ ജനതാ പാര്‍ട്ടിയുടെ ഔദ്യോഗിക എക്‌സ് അക്കൗണ്ട് ഇന്ത്യയില്‍ ഉടനടി പുനഃസ്ഥാപിക്കാന്‍ ഉത്തരവിടാനാകില്ലെന്ന് ഡല്‍ഹി ഹൈക്കോടതി വ്യക്തമാക്കി. അക്കൗണ്ട് മരവിപ്പിച്ച 'എക്‌സ് കോര്‍പ്പറേഷന്റെ' നടപടിക്കെതിരേ പാര്‍ട്ടി സമര്‍പ്പിച്ച അടിയന്തര ഹരജി കോടതി നിരസിച്ചു. കേന്ദ്ര ഐടി മന്ത്രാലയത്തിന്റെ നിര്‍ദ്ദേശപ്രകാരമാണ് അക്കൗണ്ട് ബ്ലോക്ക് ചെയ്തതെന്ന് എക്‌സ് കോടതിയെ അറിയിച്ചു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Thejas News