Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
സ്‌കൂളുകളില്‍ ആഴ്ചയിലൊരിക്കല്‍ 'കളര്‍ ഡ്രസ്'; ആലോചനയുമായി സര്‍ക്കാര്‍

സ്‌കൂളുകളില്‍ ആഴ്ചയിലൊരിക്കല്‍ 'കളര്‍ ഡ്രസ്'; ആലോചനയുമായി സര്‍ക്കാര്‍

തേജസ് 5 days ago

തിരുവനന്തപുരം: സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ ആഴ്ചയിലൊരു ദിവസം വിദ്യാര്‍ഥികള്‍ക്ക് കളര്‍ വസ്ത്രങ്ങള്‍ ധരിച്ചെത്താന്‍ അനുമതി നല്‍കുന്ന കാര്യം സര്‍ക്കാരിന്റെ സജീവ പരിഗണനയില്‍.

സ്‌കൂളുകളില്‍ ഒരു ദിവസം കളര്‍ ഡ്രസ് കോഡ് ഏര്‍പ്പെടുത്തണമെന്ന നിര്‍ദേശത്തോട് വ്യക്തിപരമായി തനിക്ക് യോജിപ്പാണെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി എന്‍ ഷംസുദ്ദീന്‍ വ്യക്തമാക്കി.

പുതിയ അധ്യയനവര്‍ഷത്തിന്റെ തുടക്കത്തില്‍ കുട്ടികള്‍ക്ക് കൂടുതല്‍ ആനന്ദകരമായ അന്തരീക്ഷം ഒരുക്കുന്നതിന്റെ ഭാഗമായാണ് ഇത്തരമൊരു ആലോചന നടക്കുന്നത്. എന്നാല്‍ ഇതൊരു അക്കാദമിക വിഷയമായതുകൊണ്ട് തന്നെ അന്തിമ തീരുമാനമെടുക്കുന്നതിന് മുന്‍പ് വിശദമായ ചര്‍ച്ചകള്‍ ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'വിദ്യാര്‍ഥികള്‍ക്ക് ആഴ്ചയിലൊരു ദിവസം കളര്‍ വസ്ത്രം ധരിക്കാന്‍ അവസരം നല്‍കുന്നത് അവരുടെ മാനസിക ഉല്ലാസത്തിന് സഹായിക്കുമെന്നാണ് കരുതുന്നത്. ഈ നിര്‍ദേശത്തോട് വ്യക്തിപരമായി പൂര്‍ണ്ണ യോജിപ്പാണുള്ളത്. എങ്കിലും അധ്യാപക സംഘടനകളുമായും അക്കാദമിക വിദഗ്ധരുമായും ചര്‍ച്ച ചെയ്ത ശേഷം മാത്രമേ ഇതില്‍ അന്തിമ തീരുമാനത്തിലേക്ക് കടക്കുകയുള്ളൂ,' മന്ത്രി എന്‍. ഷംസുദ്ദീന്‍ പറഞ്ഞു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Thejas News