Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
സ്‌കൂട്ടിയില്‍ ബസ് ഇടിച്ചു യുവതി മരിച്ചു

സ്‌കൂട്ടിയില്‍ ബസ് ഇടിച്ചു യുവതി മരിച്ചു

തേജസ് 1 week ago

തിരൂര്‍: പൂക്കയില്‍ കൂട്ടായി തിരൂര്‍ റൂട്ടിലോടുന്ന കല്ലിങ്ങല്‍ ബസ് സ്‌കൂട്ടിയില്‍ ഇടിച്ച്‌ സ്‌കൂട്ടി ഓടിച്ചിരുന്ന യുവതിക്ക് ദാരുണന്ത്യം.

കൂടെയുണ്ടായിരുന്ന രണ്ട് കുട്ടികള്‍ക്ക് ഗുരുതരമായ പരിക്ക്. നിറമരുതൂര്‍ പഞ്ചാര മൂലസ്വദേശി മേലെ വീട്ടില്‍ ഹിശാമിന്റെ ഭാര്യ തെസ്‌നി (35) ആണ് മരണപ്പെട്ടത്. കൂടെയുണ്ടായിരുന്ന ഫാത്തിമ ഷെസ (14), ഷെസാന്‍ മുസ്തഫ (8) എന്നിവരെ ഗുരുതരമായ പരിക്കുകളോടൊ കോട്ടക്കല്‍ മിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് വൈകിട്ട് 7 മണിക്കാണ് അപകടം.

കൂട്ടായിയില്‍ നിന്നും തിരൂരിലേക്ക് വരികയായിരുന്ന കല്ലിങ്ങല്‍ ബസ് റോങ്ങ് സൈഡിലേക്ക് കയറി തിരൂര്‍ ഭാഗത്തുനിന്നും ഉണ്യാല്‍ ഭാഗത്തേക്ക് വരികയായിരുന്ന സ്‌കൂട്ടിയില്‍ ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ ബസ്സിനടിയില്‍ പെട്ട സ്‌കൂട്ടിയുമായി അല്പം മുന്നോട്ട് പോയാണ് ബസ് നിര്‍ത്തിയത്. ഈ സമയം യുവതി ബസ്സിന് അടിയില്‍ ആയിരുന്നു. സംഭവ സ്ഥലത്ത് വെച്ച്‌ തന്നെ യുവതിയുടെ മരണം സംഭവിച്ചിരുന്നു. അപകടം നടന്ന ഉടനെ തന്നെ ബസ് ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു. ബസ് പോലിസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. മൃതദേഹം തിരൂര്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ പോലിസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Thejas News